ഒരു കാറിനും വരുത്തരുതേ ഈ ഗതി

വാഹന പ്രേമികളുടെ നെഞ്ച് തകർക്കുന്ന കാഴ്ച്ച ലണ്ടനിലെ ബർമിംഗ്ഹാമിലെ ഡിഗ്‌ബെത്ത് എന്ന സ്ഥലത്തുനിന്നാണ്. ലംബോർഗ്നിയും, റോൾസ് റോയ്‌സ് ഫാന്റവും, ഗോസ്റ്റുമടക്കം ഏകദേശം 74000 യൂറോയുടെ (ഏകദേശം 5.6 കോടി രൂപ) കാറുകളാണ് ലണ്ടനിൽ കത്തി നശിച്ചത്. ഡിഗ്‌ബെത്തിൽ ലക്ഷ്വറി കാറുകൾ വാടകയ്ക്ക് നൽകുന്ന കടയുടെ ഗ്യാരേജിൽ നടന്ന തീപിടുത്തത്തിലാണ് നിരവധി ലക്ഷ്വറി കാറുകൾ കത്തി നശിച്ചത്. 

കഴിഞ്ഞ ദിവസം രാവിലെ തീപിടുത്തം അറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേന എത്തിയപ്പോഴേക്കും മൂന്ന് കാറുകൾ പൂർണ്ണമായും കത്തി നശിച്ചിരുന്നു. മറ്റ് കാറുകൾക്കിലേയ്ക്ക് തീ പടരുന്നതിന് മുമ്പ് അണക്കാനായത്‌കൊണ്ട് നഷ്ടത്തിന്റെ വ്യാപ്തികുറഞ്ഞെന്ന് അഗ്നിശമന സേന പറഞ്ഞു. ഒരു ലംബോർഗ്നിയും, രണ്ട് റോൾസ് റോയ്‌സ് കാറകളുമാണ് പൂർണ്ണമായും നശിച്ചത്, ലിമോസിനും, ഹമ്മറും, മെർക്കുമെല്ലാം അടക്കം 15 ആഢംബര വാഹനങ്ങൾ ഗ്യാരേജിലുണ്ടായിരുന്നെന്നും ഭാഗ്യം കൊണ്ടാണ് അവ കത്തി നശിക്കാതിരുന്നതെന്ന് കാർ റെന്റൽ ബിസിനിസിന്റെ ഉടമ സഫ്‌റോൺ ഹുസൈൻ അഭിപ്രായപ്പെട്ടു.

പതിനഞ്ച് വർഷമായി മികച്ച രീതിയിൽ ബിസിനിസ് നടത്തിക്കൊണ്ട് വരുന്ന തന്റെ ബിസിനസ് ഈ തീപിടുത്തത്തോടെ അരക്ഷിതാവസ്ഥയിലായെന്നും, മനപൂർവം ആരോ തീകൊളുത്തിയതാണെന്നുമാണ് ഹുസൈൻ പറയുന്നത്. അക്രമിയെ കണ്ട് പിടിക്കുന്നവർക്ക് 20000 യൂറോ സമ്മാനവും ഹുസൈൻ പ്രഖ്യാപിച്ചിട്ടുണ്ട്.