പുതിയ മഹീന്ദ്ര ഥാര്‍ ഉടൻ

Thar

ഓഫ് റോഡ് പ്രേമികളുടെ പ്രിയ വാഹനമാണ് മഹീന്ദ്ര ഥാര്‍. 2010 ല്‍ പുറത്തിറങ്ങിയതു മുതല്‍ കാര്യമായ മാറ്റങ്ങളില്ലാതെ വിപണിയില്‍ തുടരുന്ന ഥാറിന്റെ അടുത്ത തലമുറയെത്തുന്നു. കമ്പനിയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം കൂടുതല്‍ സ്റ്റൈലിഷായി രാജ്യാന്തര വിപണികള്‍ക്കും അനുയോജ്യമായ ഡിസൈനായിരിക്കും ഥാറിന്.

മഹീന്ദ്ര അടുത്തിടെ സ്വന്തമാക്കിയ പെനിന്‍ഫിരയും സാങ് യോങ്ങും മഹീന്ദ്രയും ചേര്‍ന്നായിരിക്കും ഡിസൈന്‍ നിര്‍വ്വഹിക്കുക. എന്‍ജിന്‍ സംമ്പന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും ഡീസല്‍ എന്‍ജിന്‍ കൂടാതെ 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും പുതിയ ഥാറിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയില്‍ നിര്‍മിച്ച് രാജ്യാന്തര വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്ന വാഹനത്തിന് ലക്ഷ്വറിയും ഓഫ് റോഡിങ് കരുത്തും ഒരുപോലെ നല്‍കാനാണ് ശ്രമിക്കുന്നത്. വയര്‍ലെസ് മൊബൈല്‍ ചാര്‍ജിങ്, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലെ തുടങ്ങിയ സാങ്കേതിക വിദ്യകളും കാറിലുണ്ടാകും.