എത്തുന്നു മഹീന്ദ്രയുടെ നുവൊസ്പോര്‍ട്

Mahindra NuvoSport

കോംപാക്റ്റ് എസ് യു വി സെഗ്‌മെന്റിന് തുടകം കുറിച്ച വാഹനങ്ങളിലൊന്നാണ് മഹീന്ദ്ര ക്വാണ്ടോ. ഇന്നത്തെ കുഞ്ഞൻ എസ് യു വി സെഗ്‌മെന്റിലെ താരങ്ങളായ പലരും പുറത്തിറങ്ങുന്നതിന് മുമ്പ് 2012 ലാണ് ക്വാണ്ടോയെ മഹീന്ദ്ര വിപണിയിലിറക്കിയത്. സൈലോയുമായി രൂപസാമ്യമുണ്ടായിരുന്ന ക്വാണ്ടോയ്ക്ക് പക്ഷേ വിപണിയില്‍ വേണ്ടത്ര വിജയം നേടാനായില്ല.

Mahindra NuvoSport

ഇപ്പോഴിതാ ക്വാണ്ടോയ്ക്ക് പുതിയ മുഖം നൽകി പുതിയ വാഹനം മഹീന്ദ്ര പുറത്തിറക്കാനൊരുങ്ങുന്നു. ഏപ്രിൽ നാലിനാണ് നുവൊസ്പോർട്ട്സ് എന്ന് പേരിട്ടിരിക്കുന്ന പുതിയ ക്വാണ്ടോയെ മഹീന്ദ്ര പുറത്തിറക്കുന്നത്. പുതുതലമുറ സ്‌കോർപിയോയുടെ പ്ലാറ്റ്ഫോമിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഈ വാഹനത്തിന് മസിലൻ ആകാരഭംഗിയും മികച്ച ലുക്കുമാണ് നൽകിയിരിക്കുന്നത്. ഹെ‍ഡ് ലാംപുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാംപുകള്‍, ഗ്രില്‍, ബമ്പര്‍, അലോയ്സ് എന്നിവയാണ് മുൻവശത്തെ പുതുമകൾ. പിന്‍ഭാഗത്ത് കാര്യമായ മാറ്റമില്ല. പുതിയ ക്ലിയര്‍ ലെന്‍സ് ടെയ്ല്‍ ലാംപുകളാണ് പിന്‍ഭാഗത്തുള്ളത്.

Mahindra NuvoSport

വാഹനത്തിന്റെ എൻജിനെക്കുറിച്ചുള്ള വിവരങ്ങൾ കമ്പനി പുറത്തുവിട്ടില്ലെങ്കിലും അടുത്തിടെ കെയുവിയിലുടെ അരങ്ങേറ്റം കുറിച്ച 1.2 ലിറ്റർ പെട്രോൾ എൻജിനും 1.5 ലിറ്റർ ‍‍ഡീസൽ എൻജിനുമുണ്ടാകും. ഏഴു സീറ്ററായ നുവൊസ്പോർട്ട്സ് മാരുതി സുസുക്കി എർടിഗ, ഹോണ്ട മൊബിലിയോ എന്നിവയുമായിട്ടാകും പ്രധാനമായും മത്സരിക്കുക.