മമ്മൂട്ടിയുടെ പോർഷെ

Porsche Cayenne S Diesel

ഈ വർഷം മലയാള സിനിമ താരങ്ങൾക്ക് പുതിയ വാഹനങ്ങളുടേതാണെന്ന് തോന്നുന്നു. ആസിഫ് അലി, സുരേഷ് ഗോപി, ജോജു തുടങ്ങിയ താരങ്ങൾ പുതിയ വാഹനം വാങ്ങിയത് അടുത്തിടെയാണ്. ഇപ്പോഴിതാ മലയാളത്തിന്റെ സ്വന്തം മമ്മൂക്കയും പുതിയ ലക്ഷ്വറി എസ്‌യുവി സ്വന്തമാക്കിയിരിക്കുന്നു.

Porsche Cayenne S Diesel

സിനിമ ലോകത്തെ വാഹന പ്രേമിയായ മമ്മൂട്ടി സ്വന്തമാക്കിയിരിക്കുന്നത് പുതിയ പോർഷെ കെയിൻ എസ് എന്ന എസ് യുവിയാണ്. ടയോട്ട ലാന്റ് ക്രൂയിസർ, ഔഡി എ8, ടൊയോട്ട ഫോർച്ചൂണർ, മിസ്തുബുഷി പജീറോ സ്പോർട്സ്, മിനി കൂപ്പർ, ബിഎംഡബ്ല്യു എം 3, ജാഗ്വർ എക്സ് ജെ എൽ, തുടങ്ങിയ വാഹനങ്ങൾ മമ്മൂട്ടിക്ക് സ്വന്തമായുണ്ട്.

പോർഷെ കെയിൻ എസ്

Porsche Cayenne S Diesel

ജർമ്മൻ വാഹന നിർമാതാക്കളായ പോർഷെയുടെ മിഡ് സൈസ് ലക്ഷ്വറി ക്രോസ്ഓവർ എസ് യു വിയാണ് പോർഷെ കെയിൻ. 2002 ൽ രാജ്യാന്തര വിപണിയിൽ പുറത്തിറങ്ങിയ കെയിനിന്റെ രണ്ടാം തലമുറയാണ് ഇപ്പോൾ വിപണിയിലുള്ളത്. 4134 സിസി കപ്പാസിറ്റിയുള്ള കെയിൻ 33750 ആർ‌പിഎമ്മിൽ 85 എച്ച്പി കരുത്തും 2000-2750 ആർപിഎമ്മിൽ 850 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കെയിനിന് 5.4 സെക്കന്റുകൾ മാത്രം മതി. പരമാവധി വേഗത 252 കിലോമീറ്ററാണ്. ഏകദേശം 1.24 കോടി രൂപയാണ് വാഹനത്തിന്റെ കൊച്ചി എക്സ്ഷോറും വില.