മാരുതി ബ്രെസയും എതിരാളികളും

ഇന്ത്യൻ വാഹന ലോകം ഏറ്റവുമധികം ആകാംക്ഷയോടെ കാത്തിരുന്ന വാഹനമാണ് വിറ്റാര ബ്രെസ. സുസുക്കി വിറ്റാരയുടെ ചെറു പതിപ്പായി എത്തുന്ന കോംപാക്റ്റ് എസ്‌യുവി. ഇക്കോസ്പോർട്ട്, ടിയുവി 300 തുടങ്ങിയ വാഹനങ്ങൾക്ക് ഭീഷണിയാകും എന്നാണ് കരുതുന്നത്. ഇരുവാഹനങ്ങളെക്കാൾ വില കുറവിലാണ് ബ്രെസ എത്തിയതെന്നത് ശ്രദ്ധേയം. ഫോഡ് ഇക്കോ സ്പോർട്ട്, മഹീന്ദ്ര ടിയുവി 300 തുടങ്ങിയവരുമായി മത്സരിക്കാനെത്തുന്ന വാഹനമായ വിറ്റാര ബ്രെസ ഇവർക്ക് ഭീഷണിയാകുമോ? ഒരു താരതമ്യം.

ആറ് വേരിയന്റുകളിലാണ് വിറ്റാര ബ്രെസ പുറത്തിറങ്ങിയിരിക്കുന്നത്. ഫോഡ് ഇക്കോസ്പോർട്ടിനും ടിയുവിക്കും അഞ്ച് വീതം വേരിയന്റുകളാണുള്ളത്. ഇക്കോസ്പോർട്ടിന് കരുത്തുകൂടിയ ഇക്കോബൂസ്റ്റ് എൻജിനോടുകൂടിയ മോഡലുണ്ട്. ടിയുവിക്ക് എഎംടി വകഭേദവും ഇക്കോസ്പോർട്ടിന് ഓട്ടോമാറ്റിക്ക് വകഭേദവുമുണ്ട്. ബ്രെസയും ടിയുവിയും ഡീസൽ എൻജിന്‍ മാത്രമാണ് ഉപയോഗിക്കുന്നതെങ്കിൽ ഇക്കോസ്പോർട്ടിന് പെട്രോൾ വകഭേദം കൂടിയുണ്ട്.

കാഴ്ച

മഹീന്ദ്ര ടിയുവിക്ക് ബോക്സിയായ രൂപമാണെങ്കിൽ ഇക്കോസ്പോർട്ടിന് നല്ല ഒഴുക്കുള്ള രൂപമാണ്. സുസുക്കി വിറ്റാരയുടെ ചെറു രൂപമായ വിറ്റാര ബ്രെസ. ഇവയെല്ലാം നാലു മീറ്ററിൽ താഴെ നീളമുള്ള വാഹനങ്ങളാണ്. എങ്കിലും ഇക്കോസ്പോർട്ടിനാണ് നീളം കൂടുതൽ 3999 എംഎം. ടിയുവിക്കും ബ്രെസയ്ക്കും ഒരേ നീളമാണ് 3995 മില്ലീമീറ്റർ. എന്നാൽ വീതി നോക്കുകയാണെങ്കിൽ 1835 മില്ലീമീറ്ററുമായി ടിയുവിയാണ് മുന്നിൽ. തൊട്ടു പുറകെ 1790 മില്ലീമിറ്ററുമായി വിറ്റാര ബ്രെസയും 1765 മില്ലീമീറ്ററുമായി ഫോ‍‍‍ഡ് ഇക്കോസ്പോർട്ടുമുണ്ട്.

Maruti Vitara Brezza

വീൽ ബെയ്സിന്റെ കാര്യത്തിൽ മഹീന്ദ്ര ടി യു വി 300 ആണ് മുന്നിൽ 2690 എംഎം ഇക്കോസ്പോർട്ടിന് 2520 എംഎം, ബ്രെസയ്ക്ക് 2500എംഎം. ഗ്രൗണ്ട് ക്ലിയറൻസിന്റെ കാര്യത്തിൽ 200 എംഎമ്മുമായി ഫോഡ് ഇക്കോസ്പോർട്ടാണ് ഒന്നാമൻ. 198 എംഎമ്മുമായി മാരുതി വിറ്റാര ബ്രെസയും 184 എംഎമ്മുമായി മഹീന്ദ്ര ടിയുവിയും തൊട്ടു പിറകേയുണ്ട്.

എൻജിൻ

Ford Ecosport

മൂന്നു വാഹനങ്ങളിലും വെച്ച് ഏറ്റവും ചെറിയ എൻജിൻ ഉപയോഗിക്കുന്ന വാഹനം വിറ്റാരയാണ്. മാരുതിയുടെ ഒട്ടുമിക്ക ഡീസൽ വാഹനങ്ങളിലുമുപയോഗിക്കുന്ന 1.3 ലിറ്റർ ഡീസൽ എൻജിനാണ് വിറ്റാര ബ്രെസയിൽ. 88.4 ബിഎച്ച്പി കരുത്തും 20.4 കെജിഎം ടോർക്കും നൽകുന്നുണ്ട് ഈ എൻജിൻ. മഹീന്ദ്ര ടിയുവിയുടെ ഇക്കോസ്പോർട്ടും 1.5 ലിറ്റർ എൻജിൻ തന്നെയാണ് ഉപയോഗിക്കുന്നത്. ടിയുവിയുടെ എൻജിൻ 82. 4 ബിഎച്ച്പി കരുത്തുൽപാദിപ്പിക്കുമ്പോൾ എക്കോസ്പോർട്ടിന്റെ കരുത്ത് 98.6 ബിഎച്ചിപിയാണ്. ടിയുവിയുടേത് 23.4 കെജിഎം ടോർക്കുള്ള എൻജിനാണെങ്കിൽ ഇക്കോസ്പോർട്ടിന്റേത് 20.9 കെജിഎം ടോർക്കുള്ള എൻജിനാണ്.

Mahindra TUV 300

മൂന്നു വാഹനങ്ങളിൽ പെട്രോൾ എൻജിനുള്ളത് ഇക്കോസ്പോർട്ടിന് മാത്രമാണ്. 1.5 ലിറ്റർ പെട്രോൾ എന്‍ജിനും 1.0 ലിറ്റർ ഇക്കോ ബൂസ്റ്റ് എൻജിനും വാഹനത്തിനുണ്ട്. 1.5 ലിറ്റർ എൻജിൻ 110 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കുമ്പോൾ 1 ലിറ്റർ ഇക്കോബൂസ്റ്റ് എൻജിൻ 123 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കും.

ഫീച്ചറുകൾ

Maruti Vitara Brezza

മികച്ച ഫീച്ചറുകളുമായാണ് മാരുതി വിറ്റാര ബ്രെസ എത്തുന്നത്. അടിസ്ഥാന വകഭേദമായ എൽഡിഐയിൽ പവർസ്റ്റിയറിങ്, മാനുവൽ എസി, ടിൽറ്റ് സ്റ്റിയറിങ്ങ്, ഫോൾഡർ റിയർ സീറ്റ്, ഡ്രൈവർസൈഡ് എയർബാഗ്, കിലെസ് എൻട്രി തുടങ്ങിയവയുണ്ടാകും. മുന്തിയ വകഭേദത്തിൽ ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ, മാരുതി സ്മാർട്പ്ലെ ഇൻഫോടൈൻമെന്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക്ക് ഹെഡ് ലാമ്പ്, റെയിൻ സെൻസിങ് വൈപ്പറുകൾ തുടങ്ങിയവയുണ്ട്.

Ford Ecosport

ഇക്കോസ്പോർട്ടിന്റെ കൂടിയ വകഭേദത്തിൽ മുന്നിലെ എയർബാഗുകൾ കൂടാതെ സൈഡ് കർട്ടൻ എയർബാഗുകൾ കൂടിയുണ്ട്. കൂടാതെ ഓട്ടോമാറ്റിക്ക് ഹെഡ്‍ലൈറ്റ്, റെയിൻ സെൻസിങ് വൈപ്പറുകൾ ഫോഡ് സിങ്ക് ഇൻഫോടൈൻമെന്റ് സിസ്റ്റം എന്നിവയുണ്ട്. എന്നാൽ അടിസ്ഥാന വകഭേദത്തിൽ എയർബാഗുകളില്ല.

Mahindra TUV 300

ടിയുവി 300 ന്റെ മുന്തിയ വകഭേദത്തിൽ മഹീന്ദ്ര ബ്ലു സെൻസ് ആപ്പ് കണക്റ്റിവിറ്റി, വോയ്സ് മെസേജിങ് സിസ്റ്റം, ഫോളോ മീ ഹോം ഹെഡ്‌ലാമ്പുകൾ, ‍ഡ്യുവൽ എയർബാഗ്, എബിഎസ്, മൈക്കോ ഹൈബ്രിഡ് ടെക്നോളജി എന്നിവയുണ്ട്.

വില (‍‍‍ഡൽഹി എക്സ്ഷോറൂം)

ടിയുവി 300

ടി4-726047, ടി4+-762561, ടി6-793075, ടി6+-818606, ടി6+ എഎംടി-892133, ടി8-879880, ടി8 എഎംടി- 953406

ഇക്കോസ്പോർട്ട്

പെട്രോൾ-ആമ്പിയന്റ് -722500, ട്രെന്റ്-796100, ടൈറ്റാനിയം- 911700, ടൈറ്റാനിയം ഓട്ടോമാറ്റിക്ക്-999000, ഇക്കോബൂസ്റ്റ് ട്രെന്റ് പ്ലെസ്-874101, 1.0 ലിറ്റർ ഇക്കോബൂസ്റ്റ് ടൈറ്റാനിയം പ്ലെസ്-1010200.

ഡീസല്‍-ആമ്പിയന്റ്-818900, ട്രെന്റ്-891000, ട്രെന്റ് പ്ലെസ്-939000, ടൈറ്റാനിയം-999000, ടൈറ്റാനിയം പ്ലെസ്- 1065100

വിറ്റാര ബ്രെസ

എൽഡിഐ- 699000, എൽഡിഐ ഓപ്ഷണൽ- 712000, വിഡിഐ- 762000, വിഡിഐ ഓപ്ഷണൽ- 775001, ഇസഡ്ഡിഐ- 855001 ഇസ‍ഡ്ഡിഐ പ്ലെസ്- 954000