മാരുതി ഓട്ടോക്രോസ് ഒന്നാം പാദത്തിന് ബെംഗളൂരുവില്‍ സമാപനം

മാരുതി സുസുക്കി ആദ്യമായി സംഘടിപ്പിക്കുന്ന ഇന്ത്യന്‍ നാഷണല്‍ ഓട്ടോക്രോസ് ചാംപ്യന്‍ഷിപ്പ് 2016 ബെംഗളൂരുവില്‍ സമാപിച്ചു. മോഡിഫൈഡ് കാറ്റഗറിയില്‍ മത്സരിച്ച കെ.എം. ബോപ്പയാണ് റാലി ഏറ്റവും വേഗത്തില്‍ ഫിനിഷ് ചെയ്തത്. അമച്വര്‍ കാറ്റഗറിയില്‍ ജോസഫ് ജോര്‍ജും, ഫീമെയില്‍ കാറ്റഗറിയില്‍ ആര്‍ ഹര്‍ഷിത ഗൗഡയും വിജയികളായി. വിജയികള്‍ക്ക് മാരുതി സുസുക്കി അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് (മാര്‍ക്കറ്റിങ്) വിനയ് പന്ദ് വിജയികള്‍ക്ക് സമ്മാനം നല്‍കി.

മാരുതി മോട്ടോര്‍ സ്‌പോര്‍ട്‌സ് സംഘടിപ്പിക്കുന്ന മറ്റു മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള മുന്നൊരുക്കമെന്ന രീതിയില്‍ ഈ മത്സരങ്ങളെ കണ്ടാല്‍ മതി എന്നാണ് വിനയ് പന്ദ് വിജയികള്‍ക്ക് സമ്മാനം നല്‍കിക്കൊണ്ട് പറഞ്ഞത്. ഏകദേശം 100 ല്‍ അധികം മത്സരാര്‍ത്ഥികളാണ് റാലിയില്‍ പങ്കെടുത്തത്. റാലിയുടെ ഒന്നാം പാദമാണ് ബെംഗളൂരുവില്‍ നടന്നത്. രണ്ടാം പാദം ഹൈദരാബാദിലും, മൂന്നാം പാദം ഗുരുഗാവിലും, നാലാം പാദം മുംബൈയിലും, അഞ്ചാം പാദം ജയ്പൂരിലും ആറാം പാദം ചണ്ഡീഗഢിലും ഫൈനല്‍ ഡല്‍ഹിയിലുമായാണ് അരങ്ങേറുക.