മാരുതി സുസുക്കി ദക്ഷിൺ ഡെയർ ഷിമോഗയിൽ

ഉദ്യാന നഗരമായ ബെംഗളൂരുവും കാപ്പിത്തോട്ടങ്ങളുടെ നാടായ കൂർഗിലെ ചതുപ്പുനിലങ്ങളും പിന്നിട്ട്, 8-ാമത് മാരുതി സുസുക്കി ദക്ഷിൺ ഡെയർ കർണാടകയുടെ സാംസ്കാരിക തലസ്ഥാനമായ ഷിമോഗയിലെത്തി. രണ്ടാം ദിനം പര്യവസാനിക്കുമ്പോൾ 190 മത്സരാർത്ഥികളും മൂന്ന് പാദങ്ങളിലായി 383 കി.മി വീതം പിന്നിട്ടു കഴിഞ്ഞു.

അൾട്ടിമേറ്റ് കാർ കാറ്റഗറിയിൽ സുരേഷ് റാണയും സഹഡ്രൈവർ പർവീന്ദർ താക്കൂറും തങ്ങളുടെ ഗ്രാന്റ് വിതാരയിൽ ഒന്നാം സ്ഥാനത്തുണ്ട്. അമൻപ്രീത് അലുവാലിയയും കരൺ ഔക്തയും തങ്ങളുടെ മാരുതി ജിപ്സിയിൽ തൊട്ടു പിന്നിൽ തന്നെയുണ്ട്. അൾട്ടിമേറ്റ് ബൈക്ക് കാറ്റഗറിയിൽ അബ്ദുൾ വഹീദ് ഒന്നാമതും നടരാജ് രണ്ടാം സ്ഥാനത്തുമുണ്ട്(ഇരുവരും ടിവിഎസ് അപ്പാച്ചെ).

എൻഡുറൻസ് കാർ കാറ്റഗറിയിൽ ടി.എസ്.ഡി ഫോർമാറ്റിൽ രഘു മദനും എം.പ്രകാശും ഒന്നാം സ്ഥാനത്തും ഗണേശ് മൂർത്തിയും ടി.നാഗരാജനും രണ്ടാം സ്ഥാനത്തുമുണ്ട്. അടുത്ത രണ്ടു ദിവസവും ഷിമോഗയിലെ ഹരിതാഭവും സാഹസികവുമായ ഭൂപ്രകൃതി മത്സരാർത്ഥികളുടെ ഡ്രൈവിങ് വൈഭവം അളക്കും. ഷിമോഗയിൽ നിന്നും മുർദേശ്വർ വഴി ഗോവയിലെത്തുന്ന റാലി ശനിയാഴ്ച പര്യവസാനിക്കും. ആറു ദിവസം നീളുന്ന റാലിയിലെ അഞ്ചുപാദങ്ങളിലുമായി 2200 കിലോമീറ്റർ ദൂരമാണു മൽസരാർഥി പിന്നിടുന്നത്.