കബാലി എഡിഷൻ സ്വിഫ്റ്റ്

Photo Courtesy: Facebook

സ്റ്റൈൽ‍ മന്നൻ രജനീകാന്തിന്റെ ചിത്രം കബാലിക്കു വേണ്ടി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഈ മാസം 22 ന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ ആദ്യ ദിവസങ്ങളിലേക്കുള്ള ടിക്കറ്റുകൾ ഇപ്പോഴെ വിറ്റുതീർന്നിരിക്കുകയാണ്. രണ്ടു വർഷത്തിനു ശേഷം പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ രജനി ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ്.

Photo Courtesy: Facebook

കബാലിക്കും സ്റ്റൈൽ മന്നനുമുള്ള ആദര സൂചകമായി സുസുക്കി സ്വിഫ്റ്റിന്റെ കബാലി എഡിഷൻ പുറത്തിറക്കിയിരിക്കുയാണ് തമിഴ്നാട്ടിലെ മാരുതി സുസുക്കി ഡീലർഷിപ്പ്. രജനീകാന്തിന്റെ കബാലി ലുക്ക് ചിത്രങ്ങളാണ് സ്വിഫ്റ്റിലുള്ളത്. ബോണറ്റിലും, റൂഫിലും എന്നു വേണ്ട പുറകിലും, വശങ്ങളിലുെമല്ലാം സ്റ്റൈൽമന്നന്റെ വ്യത്യസ്ത ഗെറ്റപ്പിലുള്ള ചിത്രങ്ങൾ പതിച്ചാണു കബാലി എഡിഷൻ സ്വിഫ്റ്റ് എത്തുന്നത്.

Photo Courtesy: Facebook

നേരത്തെ സിനിമയുടെ ഔദ്യോഗിക എയർലൈൻ പാർട്നർ ആയ എയര്‍ ഏഷ്യ കബാലി സ്പെഷൽ വിമാനം പുറത്തിറക്കിയിരുന്നു. രജനിയുടെ കിടിലൻ പോസ്റ്ററുകള്‍ കൊണ്ട് ഡിസൈൻ ചെയ്ത വിമാനത്തിൽ സൂപ്പർസ്റ്റാർ രജനി എന്നും എഴുതിയിട്ടുണ്ട്. കൂടാതെ ആഭ്യന്തര സര്‍വീസുകളില്‍ 786 രൂപയില്‍ ആരംഭിക്കുന്ന പ്രത്യേക ഓഫറും എയർ ഏഷ്യ പ്രഖ്യാപിച്ചിരുന്നു.‌ കബാലിയുടെ പ്രൊമോഷനായി സംഘടിപ്പിക്കുന്ന ' ഫ്ളൈ ലൈക്ക് എ സൂപ്പര്‍ സ്റ്റാര്‍' എന്ന ഓഫര്‍ പ്രകാരം ബെംഗലൂരു, ഡല്‍ഹി, ഗോവ, പൂണെ, ജയ്പൂർ, കൊച്ചി എന്നിവിടങ്ങളില്‍ നിന്നു 2017 ഫെബ്രുവരി 1- ഏപ്രില്‍ 30 വരെയാണ് യാത്ര ചെയ്യാന്‍ കഴിയുക.

മഴത്തുള്ളികളിലൂടെ യാത്ര പോകുമ്പോൾ

ട്രയംഫിനും ഹാർ‍ലിക്കും വെല്ലുവിളിയാകാൻ ബുള്ളറ്റ്

കൂടാതെ സൂപ്പർസ്റ്റാർ രജനീകാന്തിന്റെ പുതിയ ചിത്രം ‘കബാലി’യുടെ പ്രചാരണാർഥം മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് രജനിയുടെ ചിത്രം ആലേഖനം ചെയ്ത വെള്ളിനാണയങ്ങളും പുറത്തിറക്കിയിരുന്നു. ചിത്രത്തിന്റെ റിലീസ് ദിവസം മുതലാണ് നാണയങ്ങളുടെ വിതരണം. മുത്തൂറ്റ് ഫിൻകോർപ്പിന്റെ 3800 ശാഖകളിലൂടെയാണു നാണയങ്ങൾ വിപണിയിലെത്തിക്കുക. രജനിയുടെ ചിത്രം കൊത്തിയതാണിവ. അഞ്ചു ഗ്രാം (350 രൂപ), 10ഗ്രാം (700 രൂപ), 20 ഗ്രാം (1400 രൂപ), 10 ഗ്രാം വെള്ളി ലോക്കറ്റ് (700 രൂപ) എന്നിങ്ങനെയാണു വില.