Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓൾട്ടോയേയും ഡിസയറിനേയും കടത്തിവെട്ടി ഒന്നാമനായി സ്വിഫ്റ്റ്

swift-hybrid Swift

ഇന്ത്യൻ കാർ വിപണിയിൽ എന്നും മാരുതി തന്നെ ഒന്നാമൻ. ആദ്യ സ്ഥാനങ്ങൾ മാരുതി ആർക്കും വിട്ടുകൊടുക്കില്ല. എന്നാൽ ഒന്നാമനാകാൻ മാരുതി കാറുകള്‍ക്കിടയിൽ മത്സരമുണ്ട്. കുറച്ചുകാലങ്ങളാണ് ഡിസയറും ഓൾട്ടോയും മാറി മാറി കൈയടക്കുന്ന ഒന്നാം സ്ഥാനത്തേയ്ക്ക് ഇടിച്ചുകയറിരിക്കുകയാണ് സ്വിഫ്റ്റ്. 

സെപ്റ്റംബർ മാസത്തെ വിൽപ്പന കണക്കുകൾ നോക്കുമ്പോഴാണ് 22228 യൂണിറ്റുകളുമായി സ്വിഫ്റ്റ് ഒന്നാമതെത്തിയത്. കഴിഞ്ഞ വർഷം സെപ്റ്റംബറിനെ അപേക്ഷിച്ച് സ്വിഫ്റ്റിന്റെ വിൽപ്പന 68 ശതമാനം വർദ്ധിച്ചു. ഈ വർഷം ആദ്യ പുറത്തിറങ്ങിയ സ്വിഫ്റ്റിന്റെ പുതിയ പതിപ്പാണ് വാഹനത്തിന്റെ വിൽപ്പന വർദ്ധിപ്പിച്ചത്. ഓഗസ്റ്റിൽ മൂന്നാം സ്ഥാനത്തായിരുന്നു സ്വിഫ്റ്റ്.

ഏറ്റവും അധികം വിൽപ്പനയുള്ള പത്തുകാറുകളിൽ ഏഴും മാരുതിയുടേതും തന്നെ. ഒന്നാമനായ സ്വിഫ്റ്റിന് തൊട്ടുപുറകോ 21719 യൂണിറ്റുകളുമായി ഓൾട്ടോ രണ്ടാമതും 21296 യൂണിറ്റുമായി ഡിസയർ മൂന്നാമതുമുണ്ട്. പ്രീമിയം ഹാച്ച്ബാക്ക് ബലേനൊയാണ് നാലാം സ്ഥാനത്ത്. വിൽപ്പന 18631 യൂണിറ്റ്. മാരുതി വിറ്റാര ബ്രെസ 14425 യൂണിറ്റ് വിൽപ്പനയുമായി അ‍ഞ്ചാമതായി. വഗൺആർ (13252) ഹുണ്ട്യേയ് ഐ20 (12380) ഹ്യുണ്ടേയ് ഗ്രാൻഡ് ഐ10 (12380), ക്രേറ്റ (11224) മാരുതി സെലേറിയോ (9208) തുടങ്ങിയവരാണ് ആദ്യ പത്തിലെത്തിയ മറ്റുകാറുകൾ