മാരുതി വിറ്റാര ബ്രെസ ബുക്ക് ചെയ്യാം

Maruti Suzuki Vitara Brezza

പതിമൂന്നാമത് ‍ഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച മാരുതിയുടെ കോംപാക്റ്റ് എസ് യു വി ബ്രെസയുടെ ബുക്കിങ്ങ് മാരുതി ആരംഭിച്ചു. മാർച്ചിൽ പുറത്തിറങ്ങുന്ന വാഹനം ഇപ്പോൾ 21000 രൂപ നൽകി നെക്സ് ഷോറൂമുകൾ വഴി ബുക്ക് ചെയ്യാം. നാലു മീറ്ററിൽ താഴെ നീളമുള്ള കോംപാക്റ്റ് എസ് യു വി രാജ്യന്ത്രര വിപണിയിൽ നിലവിലുള്ള വിറ്റാരയുടെ ചെറുപതിപ്പാണ്. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിപണിയിലെത്തുമ്പോള്‍ വാഹനത്തിന് 6 ലക്ഷം മുതലായിരിക്കും വില എന്നാണ് കരുതുന്നത്.

Maruti Suzuki Vitara Brezza

1.3 ലിറ്റർ ഡീസൽ എൻജിനാണ് ബ്രെസയിൽ ഉപയോഗിക്കുന്നത്. തുടക്കത്തിൽ പെട്രോള്‍ ഉണ്ടാകില്ലെങ്കിലും പിന്നീട് എർട്ടിഗയിൽ ഉപയോഗിക്കുന്ന 1.4 ലിറ്റർ പെട്രോൾ എൻജിനുള്ള മോഡലും പുറത്തിറക്കിയേക്കും. 90 ബിഎച്ച്പി കരുത്തും 200 എന്‍എം ടോർക്കുമുണ്ട് 1.3 ലിറ്റർ എൻജിന്. മാരുതി സുസൂക്കി ഇന്ത്യയില്‍ വച്ച് പൂര്‍ണ്ണമായും വികസിപ്പിച്ച ആദ്യ മോഡലായ ബ്രെസയ്ക്ക് 3,995 മിമീ ആണ് നീളം. വീല്‍ബേസ് 2,500 മിമീ. ബൂട്ട് സ്പേസ് 328 ലീറ്ററുണ്ട്. ഗ്രൗണ്ട് ക്ലിയറന്‍സ് 198 മിമീ. 16 ഇഞ്ചാണ് അലോയ്സിന്റെ വലുപ്പം.

Maruti Suzuki Vitara Brezza

എൽഡിഐ, എൽഡിഐ ഓപ്ഷണൽ, വിഡിഐ, വിഡിഐ ഓപ്ഷണൽ, ഇസഡ് ഡിഐ, ഇസഡ് ഡി ഐ ഓപ്ഷണൽ തുടങ്ങി ആറ് വേരിയന്റുകളിലായാണ് വാഹനം പുറത്തിറങ്ങുക. അടിസ്ഥാന വകഭേദമായ എൽഡിഐയിൽ പവർസ്റ്റിയറിങ്, മാനുവൽ എസി, ടിൽറ്റ് സ്റ്റിയറിങ്ങ്, ഫോൾഡർ റിയർ സീറ്റ്, ഡ്രൈവർസൈഡ് എയർബാഗ്, കിലെസ് എൻട്രി തുടങ്ങിയവയുണ്ടാകും.

ഉയർന്ന വകഭേദത്തിൽ എബിഎസ് ഈബിഡി, മാരുതിയ സ്മാർട്പ്ലെ എൻഫോർടൈന്‍മെന്റ് സിസ്റ്റം, പുഷ്ബട്ടൻ സ്റ്റാർട്ട്, ഓട്ടോമാറ്റിക്ക ഹെഡ്‌ലാമ്പ്, റെയിൻ സെൻസറിങ് വൈപ്പറുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. ഫോർഡ് ഇക്കോസ്പോര്‍ട്ട്, മഹീന്ദ്ര ടിയുവി 300 പുറത്തിറങ്ങാനിരിക്കുന്ന ടാറ്റ നെക്സൺ തുടങ്ങിയ വാഹനങ്ങളുമായിട്ടാകും ബ്രെസ ഏറ്റുമുട്ടുക.