ഓണം അടിപൊളിയാക്കി മാവേലി വീട്ടിലെത്തി

മനോരമ ഓൺലൈനും മാരുതി സുസുക്കിയും ചേർന്നൊരുക്കിയ 'മാവേലിയെ വീട്ടിലെത്തിക്കൂ' മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചവരുടെ വീടുകളിൽ ഓണം ആഘോഷിക്കാൻ മാവേലി എത്തി. മനോരമ ഓൺലൈൻ വഴിയും എസ്എംഎസ് വഴിയും പേര് റജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് തിരഞ്ഞെടുത്ത വിജയികളുടെ വീടുകളിലാണ് മാവേലി എത്തിയത്.

കേരളത്തിന്റെ നാനാ ഭാഗത്തു നിന്നായി തിരഞ്ഞെടുത്ത 50 വീടുകളിലൂടെയാണ് മാവേലി കടന്നു പോയത്. ആഘോഷമായി തങ്ങളെ കാണാനെത്തിയ മാവേലിയുമായുള്ള അനുഭവം രസകരമായിരുന്നു എന്നാണ് മത്സരത്തിലെ വിജിയികൾ ഒന്നടങ്കം അഭിപ്രായപ്പെട്ടത്.

മാവേലി വീട്ടിലെത്തിയ കൂടുതൽ ചിത്രങ്ങൾ കാണാം.