ആവേശമാകാൻ ബോബറും റോമറുമെത്തുന്നു

യുവാക്കളെ ആകർഷിക്കാൻ ബോബറും റോമറുമായി മോട്ടോ ഗുച്ചി എത്തുന്നു. കഴി‍ഞ്ഞ ഡൽഹി ഓട്ടോഎക്സ്പോയിലെ താരങ്ങളായിരുന്ന ബൈക്കുകൾ മോട്ടോപ്ലക്സ് ഷോറൂമുകൾ വഴിയാണ് പിയാജിയോ വിൽപ്പനയ്ക്കെത്തിക്കുക. ക്ലാസിക്ക് ലുക്കും മികച്ച കരുത്തുമുള്ള ബൈക്കുകൾക്ക് മികച്ച പ്രതികരണം ലഭിക്കും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

850 സിസി എൻജിനാണ് ഇരുബൈക്കുകളിലും. 55 ബിഎച്ച്പി കരുത്തും 62 എൻഎം ടോർക്കും ഉത്പാദിപ്പിക്കും ഈ വി ട്വിൻ എൻജിൻ. പൂർ‌ണ്ണമായും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ബൈക്കുകൾക്ക് ഏകദേശം 14 ലക്ഷം രൂപയായിരിക്കും വില. മോട്ടോപ്ലെക്സ് ഷോറൂം വഴി വിൽപ്പനയ്ക്കെത്തുന്ന ബൈക്കുകൾ തുടക്കത്തിൽ പൂനെ, ഹൈദരാബാദ്, ചെന്നൈ, കൊച്ചി എന്നീ നഗരങ്ങളിലാണ് വിൽപ്പനയ്ക്കെത്തുക. അപ്രീലിയ, വെസ്പ, മോട്ടോ ഗൂച്ചി എന്നീ ബ്രാന്റുകളിലെ വാഹനങ്ങളാണ് മോട്ടോപ്ലെക്സ് ഷോറൂം വഴി വിൽപ്പനയ്ക്കെത്തുന്നത്.

പിയാജിയൊ ഗ്രൂപ്പിൽപെട്ട വെസ്പ, ഏപ്രിലിയ, മോട്ടോ ഗുചി ബ്രാൻഡുകളിലെല്ലാം പുതിയ മോഡലുകൾ അവരിപ്പിക്കാനാണു പദ്ധതി. ബൈക്കിന്റെ സവിശേഷതകളുള്ള സ്കൂട്ടർ എന്ന വിശേഷണം പേറുന്ന ‘എസ് ആർ 150’, ‘റോമറും’ ‘ബോബറു’,‘വെസ്പ 946’, ‘വെസ്പ 300 ജി ടി എസ്’, ‘മെഡ്ലി 150’, ‘ലിബർട്ടി 125’ എന്നിവയും മോട്ടൊപ്ലെക്സ് വഴി ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചേക്കും.