പുതിയ ഡസ്റ്റർ എത്തുന്നു

Renault Duster

ഇന്ത്യൻ വാഹന വിപണിയിൽ മാറ്റങ്ങൾക്കു തുടക്കമിട്ട മോഡലാണ് റെനോ ഡസ്റ്റർ. കോംപാക്റ്റ് എസ് യു വി സെഗ്‍മെന്റിന് പുതു ജീവൻ നൽകിയ ഡസ്റ്റർ പുറത്തിറങ്ങി നാലു വർഷങ്ങൾ കഴിഞ്ഞെങ്കിലും കാര്യമായ മാറ്റങ്ങളൊന്നും തന്നെയില്ലായിരുന്നു. ‌‌‌‌‌‌‌‌‌‌‌‌‌‌‌‌ഈ സെഗ്‌മെന്റിൽ പുതുതയായെത്തുന്ന സുന്ദരൻമാരുടെ മുന്നിൽ കരുത്തും മികവും പ്രകടിപ്പിച്ച് പിടിച്ചു നിൽക്കുന്നുണ്ടെങ്കിലും ഒരു മാറ്റം അനിവാര്യമെന്നു ഡസ്റ്റർ പ്രേമികൾക്കും തോന്നിത്തുടങ്ങിയിരിക്കുന്നു. ഡസ്റ്റർ ആരാധകരുടെ ഈ പരാതി പരിഹരിക്കാൻ ഡെസ്റ്റർ മുഖം മിനുക്കിയെത്തുന്നു. ഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ഡസ്റ്ററിന്റെ പുതിയ പതിപ്പാണ് കമ്പനി ഉടൻ പുറത്തിറക്കുന്നത്.

Renault Duster

ഹെഡ് ടെയില്‍ ലാമ്പുകള്‍, ബമ്പര്‍, റെ‍ഡിയേറ്റർ ഗ്രില്‍, ഫോഗ്‌ലാമ്പ്, അകത്തെ മാറ്റങ്ങൾ എന്നിവയടക്കം 32 മാറ്റങ്ങളുമായാണ് പുതിയ ഡസ്റ്റർ എത്തുക എന്നാണ് കമ്പനി അറിയിച്ചത്. കൂടാതെ എഎംടി വകഭേദവും ഡസ്റ്ററിനുണ്ടാകും. ആറ് സ്പീഡ് ഓട്ടോമേറ്റഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിക്കുന്ന ആദ്യത്തെ റെനോയായിരിക്കും പുതിയ ഡസ്റ്റർ.

റെനോയുടെ സഹോദരസ്ഥാപനം ഡാസിയ വികസിപ്പിച്ച എ.എം.ടി ഗിയര്‍ബോക്‌സാണ് ഡസ്റ്ററിലുള്ളത്. മാനുവല്‍ ഗിയര്‍ബോക്‌സുള്ള ഡസ്റ്ററിനെക്കാള്‍ വില കൂടുതലാവും എ.എം.ടി ഗിയര്‍ബോക്‌സുള്ള ഡസ്റ്റര്‍ ഈസി ആറിന്. ഈ വര്‍ഷം തന്നെ വാഹനം ഇന്ത്യന്‍ വിപണിയിലെത്തും.