പുതിയ ആക്സസ് 125 എത്തി

Suzuki Access 125

ജപ്പാനീസ് ഇരുചക്രവാഹന നിർമാതാക്കളായ സുസുക്കിയുടെ ഗിയർലെസ് സ്കൂട്ടർ ആക്സസിന്റെ പുതിയ പതിപ്പ് വിപണിയിലെത്തി. 53,887 രൂപയാണ് പുതിയ ആക്സസിന്റെ ഡൽ‌ഹി എക്സ്ഷോറൂം വില. ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന ഓട്ടോഎക്സ്പോയിൽ പുതിയ ആക്സസിനെ കമ്പനി പ്രദർശിപ്പിച്ചിരുന്നു. പുതിയ രൂപത്തിൽ കൂടുതൽ പ്രീമിയം ലുക്കോടു കൂടിയാണ് പുതിയ ആക്സസ് വിപണിയിലെത്തിയിരിക്കുന്നത്.

Suzuki Access 125

ക്രോം ഫിനിഷോടുകൂടിയ പുതിയ ഹെ‍ഡ്‌ലാമ്പ് കൺസോൾ, പുതിയ ഇന്റികേറ്റർ ലൈറ്റുകൾ, പുതിയ അലോയ് വീലുകൾ എന്നിവ ആക്സസ് 125 ന്റെ പ്രത്യേകതകളാണ്. 8.9 ബിഎച്ച്പി കരുത്തും 10 എൻഎം ടോർക്കുമുണ്ട് പുതിയ ആക്സസിന്റെ 125 സിസി എൻജിന്. സുസുക്കി ഇക്കോ പെർഫോമൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ചതിനാണ് സ്കൂട്ടറിന് 64 കിലോമീറ്റർ മൈലേജ് ലഭിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Suzuki Access 125

വെസ്പ, യമഹ ഫാസിനോ തുടങ്ങിയ പ്രീമിയം സ്കൂട്ടറുകളുമായി മത്സരിക്കാനെത്തുന്ന ആക്സസ് അഞ്ച് പേൾ സുസുക്കി ഡീപ് ബ്ലൂ, ക്യാന്റി റെഡ്, മെറ്റാലിക്ക് മാറ്റ് ഗ്രേ, പേൾ മിറാജ് വൈറ്റ്, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് എന്നീ അഞ്ച് നിറങ്ങളിൽ ലഭ്യമാണ്.