ബാറ്ററിയും സ്മാർട്ടാകുന്നു

രാവിലെ കാർ സ്റ്റാർട്ടാക്കാൻ തുടങ്ങുമ്പോഴായിരിക്കും ബാറ്ററി പ്രവർത്തിക്കുന്നില്ല എന്ന് അറിയുന്നത്. വാഹനം ഉപയോഗിക്കുന്നവരിൽ 80 ശതമാനം പേർക്കും ഒരിക്കലെങ്കിലും ഇത്തരത്തിൽ അബദ്ധം പറ്റാത്തവരായി ഉണ്ടാകില്ല. എന്നാൽ ചാർജിറങ്ങി ബാറ്ററി പ്രവർത്തനരഹിതമാകുന്ന പ്രക്രിയക്കൊരു അറുതി വരുത്താൻ ഒരുങ്ങുകയാണ് സിലിക്കൺ വാലിയിലെ സ്റ്റാർട്ട് അപ്പ് കമ്പനി ഓം ലാബോർട്ടറീസ്. 

ബാറ്ററിയുടെ ചാർജ് തീരുന്നതിന് മുമ്പ് സ്വയം ഓഫായി ഊർജം സംരക്ഷിച്ചാണ് ഓം ബാറ്ററി പ്രവർത്തിക്കുന്നത്. അബദ്ധവശാൽ ഏതെങ്കിലും ലൈറ്റുകൾ ഓഫായി പോയാൽ ബാറ്ററിയിലെ ചാർജ് മുഴുവൻ തീരുന്നതിന് മുമ്പ് ഓട്ടോമാറ്റിക്കായി കട്ട് ഓഫായി ഊർജനഷ്ടം തടയുന്നു. ബാറ്ററിക്ക് കൂടുതൽ ലൈഫ് നൽകുന്നതാണ് ഈ ടെക്‌നോളജി എന്നാണ് കമ്പനിയുടെ അവകാശവാദം.

സാദാ ബാറ്ററികൾ ലെഡ് ആസിഡ് നിർമ്മാണ രീതി ഉപയോഗിക്കുമ്പോൾ ഓംമിന്റെ ബാറ്ററികൾ ലിഥിയം അയൺ ഫോസ്‌ഫേറ്റും, സൂപ്പർകപ്പാസിറ്റേഴ്‌സുമാണ് ഉപയോഗിക്കുന്നത്. ഇത് സാധാരണ ബാറ്ററികളെക്കാൾ കൂടുതൽ പ്രവർത്തനക്ഷമത സമ്മാനിക്കുകയും സാദാ ബാറ്ററികളെക്കാൾ ഭാരവും, ലൈഫും ഓം ബാറ്ററികൾക്കുണ്ടാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.