റെനോ ക്വിഡ് ഹാച്ച്ബാക്ക് 2.56 ലക്ഷം മുതൽ

റെനോ ക്വിഡിന്റെ വില പ്രഖ്യാപിച്ചു. ചെറു കാർ വിപണി പിടിക്കുവാനെ‌ത്തുന്ന ക്വിഡിനു 2.56 ലക്ഷമാണു പ്രാരംഭ വില (ഡൽഹി എക്സ്ഷോറൂം). ഏറ്റവും കൂടിയ മോഡലിന് 3.53 ലക്ഷം രൂപ. ഓഗസ്റ്റ് അവസാനം ബുക്കിങ് ആരംഭിച്ചിരുന്നു. അഞ്ചു കളറുകളിൽ ലഭ്യമാകും.

3679 എംഎം നീളം, 1579 എം എം വീതി, 2422 വീൽബേസ്, 1478 എം എം ഉയരവുമുള്ള ക്വിഡിന് 180 എം എം ആണു ഗ്രൗണ്ടു ക്ലിയറൻസ്. 28 ലിറ്റർ ഇന്ധന ടാങ്ക് കപ്പാസിറ്റി. സി എം എഫ്- എ പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്നത്.

പവർ സ്റ്റിയറിങ്, എസി, ഫ്രണ്ട് പവർ വിന്‍ഡോകൾ, ഫോഗ് ലൈറ്റ്, കീലെസ് എന്‍ട്രി, സെൻട്രൽ ലോക്കിങ് എന്നിവയാണു കൂടിയ മോഡലിന്റെ ഫീച്ചറുകൾ. ബ്ലൂടോത്തു കൂടിയ 7 ഇഞ്ച് മീഡിയാ നാവിഗേഷൻ (MediaNAV) സിസ്റ്റം യുഎസ്ബി, ഓക്സ്-ഇൻ, ഡ്രൈവർ എയർബാഗ് എന്നിവയുമുണ്ട്.

5678 ആർപിഎമ്മിൽ 54 പി എസ് ശക്തിയുള്ള 799 സിസി ത്രീ സിലിണ്ടർ പെട്രോൾ എൻജിൻ. ആർപിഎമ്മിൽ 72 ന്യൂട്ടൺ മീറ്റർ ടോർക്കും ഉൽപാദിപ്പിക്കും. അഞ്ചു സ്പീഡ് മാനുവൽ ഗിയർബോക്സ്. 25.17 കിലോമീറ്റർ മൈലേജ് അവകാശപ്പെടുന്നു.

ഓൾട്ടോ, ഇയോൺ മോഡലുകളാണ് പ്രധാന എതിരാളികൾ. 98 ശതമാനവും പ്രാദേശികമായി നിർമിക്കുന്ന ഈ മോഡൽ ചെന്നൈയിലെ റെനോ നിസാൻ പ്ലാന്റിലായിരിക്കും നിർമിക്കുക.

വകഭേദങ്ങളും വിലയും

ബേസ് മോഡൽ - 2,56,968 രൂപ

ആർ എക്സ് ഇ - 2,88,960 രൂപ

ആർ എക്സ് ഇ (ഒ)- 2,94,960 രൂപ

ആർ എക്സ് റ്റി - 3,44,131 രൂപ

ആർ എക്സ് റ്റി (ഒ) - 3,53,131 രൂപ