ലോഡ്ജിയും ഓട്ടോമാറ്റിക്കാവുന്നു

Renault Lodgy

ഡസ്റ്ററിന് പിന്നാലെ എംപിവിയായ ലോഡ്ജിക്കും എഎംടി വകഭേദവുമായി ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ എത്തുന്നു. ഈസി-ആർ എഎംടി ഉൾപ്പെടുത്തിയ ലോഡ്ജി ഉടൻ വിപണിയിലെത്തുമെന്നാണ് അറിയുന്നത്. ഇന്നോവയുടെ എതിരാളിയായി കഴിഞ്ഞ വർഷം ഏപ്രിലിൽ കമ്പനി അവതരിപ്പിച്ച വാഹനമാണ് ലോഡ്ജി.

Renault Lodgy

വിപണിയില്‍ പ്രതീക്ഷിച്ചത്ര ചലനം സൃഷ്ടിക്കാൻ സാധിക്കാതിരുന്ന ലോഡ്ജിയുടെ എഎംടി വകഭേദം കൂടുതൽ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ച വെയ്ക്കും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അടുത്തിടെ ഡസ്റ്ററിൽ ഉൾപ്പെടുത്തിയ ആറു സ്പീഡ് ഈസി-ആർ എഎംടി തന്നെയാണ് കമ്പനി പുതിയ ലോഡ്ജിയിലും പരീക്ഷിക്കുക. മാനുവൽ ട്രാൻസ്മിഷൻ വേരിയന്റിനേക്കാൾ 50,000 രൂപ അധികമാണ് പുതിയ എഎംടി ഉൾപ്പെടുത്തിയിട്ടുള്ള ലോഡ്ജിക്ക്.

Renault Lodgy

1.5 ലീറ്റര്‍ , നാല് സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന് 85 പിഎസ് ,110 പിഎസ് വകഭേദങ്ങളുണ്ട്. 85 പിഎസ് മോഡലിന് 200 എൻഎമ്മും 110 പിഎസ് മോഡലിന് 245 എംഎമ്മുമാണ് ടോർക്ക്. 5 പിഎസ് മോ‍ഡലുകളിൽ അഞ്ചു സ്പീഡ് ട്രാൻസ്മിഷൻ ഉപയോഗിക്കുമ്പോള്‍ 110 പിഎസ് മോഡലിലും എഎംടി മോഡലിലും ആറു സ്പീഡ് ട്രാൻസ്മിഷനാണ് ഉപയോഗിക്കുന്നത്.