തിരമാലകളിലൂടെ ഊളിയിട്ട് പോകുന്നതിനെയാണ് സർഫിംഗ് എന്ന് പറുന്നത്. സാധാരണയായി സർഫിംഗിന് തടികൊണ്ടുള്ളൊരു ബോർഡാണ് ഉപയോഗിക്കുന്നത്. എന്നാൽ ഈ സർഫീംഗ് നിങ്ങളെ ഞെട്ടിക്കും കാരണം, ഈ സർഫിംഗിൽ കെടിഎമ്മിന്റെ ബൈക്കിലാണ് തിരമാലകളെ തോൽപ്പിക്കുന്നത്. ഓസ്‌ട്രേലിയൻ മോട്ടോർസൈക്കിൾ അഭ്യാസി റോബി മാഡിസണ്ണാണ് അമ്പരപ്പിക്കുന്ന ഈ പ്രകടനം കാഴ്ച്ച വെച്ചിരിക്കുന്നത്.
ഡിസി ഷൂസിന് വേണ്ടി നിർവ്വഹിച്ചിരിക്കുന്ന വീഡിയോയിൽ കെടിഎമ്മിന്റെ 350 സിസി രണ്ട് സ്‌ട്രോക്ക് ഡാർട്ട് ബൈക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ബൈക്കിന്റെ മുൻ പിൻ ടയറുകളിൽ ചെറിയ പ്ലാറ്റ് ഫോമുകളും ഘടിപ്പിച്ചാണ് വെള്ളത്തിലും കരയിലും ഒാടുന്ന ബൈക്കാക്കി മോഡിഫൈ ചെയ്തിരിക്കുന്നത്. തിരമാലയ്ക്ക് മുകളിലൂടെ ചീറിപ്പായുന്ന ബൈക്കിന്റെ വിഡിയോ കാണാം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.