ഇന്‍ഡിക്കയുടെ പകരക്കാരനെത്തുന്നു

ടാറ്റയുടെ ജനപ്രിയ കാറായ ഇൻഡിക്കയുടെ പകരക്കാരനായി ടാറ്റ വിപണിയിലെത്തിക്കുന്ന കാറാണ് കൈറ്റ്. ഇൻഡിക്കയുടെ പരിഷ്‌കരിച്ച പ്ലാറ്റ്‌ഫോം ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന കൈറ്റിന്റെ ആദ്യ ചിത്രങ്ങൾ ടാറ്റ പുറത്തുവിട്ടു. ഡിസംബറിൽ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചിട്ടുള്ള കൈറ്റ്, ടാറ്റയുടെ അടിസ്ഥാന ഡിസൈൻ വശങ്ങൾ കൈവിടാത്ത കാറാണ്.

പുതുമയുള്ള മുൻഗ്രില്ലുകൾ

ഫ്രഷ് ലുക്കുള്ള കാറാണ് കൈറ്റ്. യൂകെയിലേയും ഇറ്റലിയിലേയും വാഹന ഡിസൈനർമാർ ഡിസൈൻ ചെയ്ത കാറിൽ ഇന്നുവരെ സെഗ്മെന്റിൽ കാണാത്ത പലഫീച്ചറുകളുമുണ്ടാകും. 1.2 ലിറ്റർ പെട്രോൾ എഞ്ചിനും ടാറ്റ പുതുതായി വികസിപ്പിച്ച 1.05 ലിറ്റർ മൂന്ന് സിലിണ്ടർ ഡീസൽ എഞ്ചിനുമാണ് ഉപയോഗിക്കുക. അഞ്ച് സ്പീഡ് മാന്വൽ / എഎംടി ആണ് ഗീയർ ബോക്‌സ്.

ക്ലിയർ ലെൻസ് ടെയിൽ ലാമ്പുകളാണ് കൈറ്റിന്

ടാറ്റയുടെ പുതിയ അമ്പാസിഡറായ മെസി പ്രെമോട്ട് ചെയ്യുന്ന ആദ്യ വാഹനമായിരിക്കും കൈറ്റ് എന്ന ചെറുകാർ. ഹാച്ച്ബാക്കിനെ കൂടാതെ കൈറ്റിനെ ആദാരമാക്കിയുള്ളൊരു കോംപാക്റ്റ് സെഡാനും ഉടൻ പുറത്തിറങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇൻഡിഗോ ഇസിഎസ്സിന് പകരമായി എത്തുന്ന സെഡാൻ അടുത്ത വർഷം ഡൽഹിയിൽ നടക്കുന്ന ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിക്കും.