ടാറ്റയുടെ എസ് യു വി ഹെക്സ

Tata Hexa

എസ് യു വി വിപണി കീഴടക്കാൻ ടാറ്റ പുറത്തിറക്കുന്ന ക്രോസ് ഓവർ ആണ് ഹെക്സ. ആര്യയ്ക്ക് സാധിക്കാതെ പോയത് സാധ്യമാക്കാൻ ടാറ്റ പുറത്തിറക്കുന്ന വാഹനം. സ്റ്റൈലിലും ഫീച്ചറിലും ഡ്രൈവിലുമെല്ലാം ആര്യയെക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്ന ടാറ്റയുടെ ഈ ക്രോസ് ഓവർ ഈ വർഷം പകുതിയോടെ പുറത്തിറങ്ങും എന്നാണ് കരുതിയിരുന്നത്. എന്നാൽ 2000 സിസിക്ക് മുകളിലുള്ള ഡീസൽ എൻജിനുകൾക്ക് ഏർ‌പ്പെടുത്തിയ നിരോധനത്തിൽ സുപ്രീം കോടതിയുടെ വിധിക്ക് ശേഷം മാത്രമേ കമ്പനി ഇവനെ പുറത്തിറക്കൂ എന്നാണ് പ്രതീക്ഷിക്കുന്നത്.

Tata Hexa

മഹീന്ദ്ര എക്സ്‌യുവി, മഹീന്ദ്ര സ്കോർപ്പിയോ തുടങ്ങിയ വാഹനങ്ങളോട് ഏറ്റുമുട്ടുന്ന ഹെക്സയുടെ വില പത്തു ലക്ഷം മുതലായിരിക്കും. ടാറ്റയുടെ പുതിയ എസ് യു വി ഹെക്സ ഒാട്ടോ എക്സ്പൊയിൽ അനാവരണം ചെയ്യപ്പെട്ടിരുന്നു. കാഴ്ചയിൽ ആര്യയുമായി കാര്യമായ സാദൃശ്യമില്ലാത്ത ഹെക്സ പഴയ പ്ളാറ്റ്ഫോമിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്തിയാണ് രൂപകൽപന ചെയ്തിട്ടുള്ളത്.

Tata Hexa

ഡൈക്കോർ സീരീസിനെക്കാൾ സാങ്കേതിക മികവുള്ള വാരികോർ 2.2 ലീറ്റർ ഡീസൽ എൻജിനാണ് ഹെക്സയുടെ കരുത്ത്. 156 പി എസ്, 400 എൻ എം ടോർക്ക്. വരും തലമുറ ആറു സ്പീഡ് മാനുവൽ, ഒാട്ടമാറ്റിക് ട്രാൻസ്മിഷൻ. മൾട്ടി ടെറൈൻ ഡ്രൈവ് മോ‍ഡിൽ ഒാട്ടൊ, കംഫർട്ട്, ഡൈനാമിക്, റഫ് റോഡ് മോഡുകളുണ്ട്. പ്രീമിയം എസ്‌യുവി എന്ന പേരിലെത്തുന്ന വാഹനത്തിന് ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റെയിൻ സെൻസറിങ് വൈപ്പറുകൾ, പ്രൊജക്റ്റർ ഹെഡ്‌ലാമ്പ് എന്നിവയുണ്ടാകും.