Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞെട്ടിക്കും ഇൗ പറക്കും കാർ

Flying Car

പറക്കും കാർ വികസിപ്പിച്ചെടുക്കുന്ന ടെറാഫ്യുഗിയാ അവരുടെ ടിഎഫ്-എക്സ് എന്ന മോഡലിന്റെ പുതുക്കിയ രൂപകൽപന പുറത്തു വിട്ടു. പുതുമയുള്ള ഡിസൈനിലെത്തിയിരിക്കുന്ന ഇൗ മോഡൽ മറ്റു പറക്കും കാറുകളെ അപേക്ഷിച്ച് കാഴ്ചയ്ക്ക് കൂടുതൽ സുന്ദരമാണ്.

Flying Car

ഡോർ ടു ഡോർ യാത്ര ലക്ഷ്യമിട്ട് വാഹനങ്ങൾ നിർമിക്കുന്ന ടെറാഫ്യൂഗിയാ 4 പേർക്കിരിക്കാവുന്ന പൂർണമായും കമ്പ്യൂട്ടർ നിയന്ത്രണത്തിലുള്ള വാഹനമാണ് ഒരുക്കിയിരിക്കുന്നത്. ഉപയോഗിക്കുന്നയാൾ പോകേണ്ട സ്ഥലത്തിന്റെ പേ‌ര് കൊടുത്താൽ മാത്രം മതി. മടക്കി വയ്ക്കാവുന്ന ചിറകുകളാണ് ഇവയ്ക്കുള്ളത്. പറന്നുയരുമ്പോൾ ചിറകുകൾ താനെ വിരിക്കുകയും താഴെയിറങ്ങുമ്പോൾ മടക്കുകയും ചെയ്യുന്ന രീതിയിലാണ് കാർ ഒരുക്കിയിരിക്കുന്നത്.

The Terrafugia TF-X

300 എച്ച്പി കരുത്തുള്ള എഞ്ചിൻ ടേക്കിങ് ലാൻഡിങ് എന്നിവയ്ക്ക് അനുയോജ്യമായ രീതിയിലാണ് നിർമിച്ചിരിക്കുന്നത്. പക്ഷേ സംഗതി യാഥാർത്ഥ്യമാവണമെങ്കിൽ 8 മുതൽ 10 വർഷം വരെയെങ്കിലും കാത്തിരിക്കണമെന്നാണ് കമ്പനി അധികൃതർ പറയുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.