4 ലക്ഷത്തിൽ താഴെ വിലയുള്ള മികച്ച 5 കാറുകൾ

സാധാരണക്കാരുടെ കൊക്കിലൊതുങ്ങുന്ന കാറുകൾ ഏതൊക്കെ? അവയിൽ തന്നെ മുടക്കുന്ന പണത്തിന് തക്ക മൂല്യമുള്ളവ ഏതാണ്? വാഹനവിപണിയെക്കുറിച്ച് വലിയ അറിവൊന്നുമില്ലാത്തവർ ഏതെങ്കിലുമൊരു കാർ വാങ്ങാണാണ് പതിവ്. പക്ഷേ അങ്ങനെ പണം വെറുതെ കളയുന്നതിനു പകരം ഏതാണ് നല്ലതെന്ന് അറിഞ്ഞിട്ട് കാർ വാങ്ങുന്നതല്ലെ നല്ലത്.

1. മാരുതി സുസുക്കി ആൾട്ടോ കെ 10

ആൾട്ടോയുടെ പുതുതലമുറ വാഹനം. 998 സി സി എഞ്ചിൻ. 24.07 കിമീ മൈലേജ്. ഒാട്ടമാറ്റിക്ക് മോഡലും ലഭ്യമാണ്. ഡീസൽ എഞ്ചിൻ ഇല്ലെങ്കിലും സിഎൻജി ലഭ്യമാണ്.

2. ഡാറ്റ്സൺ ഗോയും ഗോ പ്ലസ്സും

ഗോ എന്ന ഹാച്ച്ബാക്കും ജ്യേഷ്ഠനായ ഗോ പ്ലസ്സും സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കാത്ത വാഹനങ്ങളാണ്. 1.2 ലീറ്റർ പെട്രോൾ എഞ്ചിൻ കരുത്തു പകരുന്ന കാറിന് 20.62 കിമീ ആണ് ഇന്ദനക്ഷമത.

3. ഹ്യുണ്ടേയ് ഇയോൺ

ഫ്ല്യൂഡിക് ഡിസൈനിലെത്തിയ ഇൗ കാറിന് കരുത്തു കരുന്നത് 1 ലീറ്റർ 3 സിലിണ്ടർ 814 സിസി എഞ്ചിനണ്. മൈലേജ് 20.3 കി മീ.

4. മാരുതി സുസുക്കി സെലേറിയോ

എ സ്റ്റാറിനും എസ്റ്റിലോയ്ക്കും പകരക്കാരനായെത്തിയ സെലേറിയോ ഇൗ ഗണത്തിൽ ഒാട്ടമാറ്റിക് ട്രാൻസ്മിഷനിലെത്തിയ ആദ്യ കാറാണ്. മൈലേജ് 23.1 കിമീ. ഇപ്പോൾ ഡീസലിലും ലഭ്യമാണ്.

5. ഹ്യുണ്ടേയ് ഐ 10

2007-ൽ പുറത്തിറങ്ങിയ കാർ ഉപഭേക്താക്കളുടെ മനം കവർന്ന ഒന്നാണ്. ഇൗ ഗണത്തിൽ പെട്ട കാറുകളിൽ ലഭിക്കുന്നതിൽ വച്ച് ഏറ്റവും മികച്ച സൗകര്യങ്ങളും ഇൗ വാഹനത്തിനാണുള്ളത്. വിലയും കുറച്ചു കൂടുതൽ. 1.1 ലീറ്റർ 4 സിലിണ്ടർ പെട്രോൾ എഞ്ചിൻ 19 കിമീ മൈലേജ് തരുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.