മികച്ച റീസെയിൽ വാല്യു ഉള്ള 5 കാറുകൾ

മൈലേജും സ്റ്റൈലും യാത്രാസുഖവുമൊക്കെ നോക്കി വണ്ടി വാങ്ങുന്നവരാണ് മിക്കവരും. എന്നാൽ വാങ്ങിച്ച വണ്ടി കുറച്ചു നാൾ കഴിഞ്ഞ് ഒന്നു മാറണമെന്ന് തോന്നുകയാണെങ്കിൽ എന്തു ചെയ്യും? സ്വന്തം കാറിന് റീസെയിൽ വാല്യു കുറവാണെങ്കിൽ ‌നഷ്ടം വരുക സ്വാഭാവികം. ഇന്ന് ഇന്ത്യയിൽ ലഭിക്കുന്നതിൽ വച്ച് ഏറ്റവുമധികം റീസെയിൽ വാല്യു ഉള്ള കാറുകളാണ് ചുവടെ.

1. മാരുതി സുസുക്കി സ്വിഫ്റ്റ്

സെക്കൻഡ് ഹാൻഡ് കാറുകൾക്കിടയിൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ളത് മാരുതി സുസുക്കി സ്വിഫ്റ്റിനാണ്. എഞ്ചിൻ കരുത്തും, സ്റ്റൈലും, ബ്രാൻഡ് വാല്യുവും ഒന്നിക്കുമ്പോൾ സ്വഫ്റ്റിന് പൊന്നും വിലയാണ്. ഏറ്റവുമധികം ആളുകൾ അന്വേഷിച്ച് നടക്കുന്നതും സ്വിഫ്റ്റ് തന്നെ.

2. മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയർ

1.3 ഫിയറ്റ് മൾട്ടിജെറ്റ് ഡീസൽ എൻജിൻ ഇന്ധനക്ഷമതയ്ക്കും പെർഫോമൻസിനും ഒരേ പോലെ മുൻതൂക്കം നൽകി ട്യൂൺ ചെയ്തിരിക്കുന്നു. 26.59 കിലോമീറ്റർ ഡീസൽ മോഡലും 20.85 കിലോമീറ്റർ പെട്രോളും ഇന്ധനക്ഷമത നൽകും. പെർഫോമൻസിൽ ഡീസൽ ഒരു പടി മുന്നിൽ നിൽക്കുമ്പോൾ പെട്രോൾ സ്മൂത് ഡ്രൈവിങ്ങിനാണ് പ്രാധാന്യം നൽകുന്നത്. സ്വിഫ്റ്റിനു കിട്ടുന്ന ഏതാണ്ട് അതേ സ്വീകാര്യതയാണ് ഡിസയറിനും സെക്കൻഡ് ഹാൻഡ് വിപണിയിൽ ലഭിക്കുന്നത്.

3. ഹ്യുണ്ടായ് ഐ 20

ബ്രാൻഡ് വാല്യുവും മികച്ച സാങ്കേതിക സജ്ജീകരണങ്ങളുമാണ് ഐ 20-യെ സെക്കൻഡ് ഹാൻഡ് വിപണിയിൽ പ്രിയപ്പെട്ടതാക്കുന്നത്. ഇപ്പോഴത്തെ വിപണിക്ക് ഏറെ പ്രിയപ്പെട്ട എലൈറ്റ് ഐ 20 ഇൗ ഗണത്തിൽ ഉൾപ്പെടാഞ്ഞിട്ടും ഇൗ കാറിന്റെ പഴയ മോഡലിന് നല്ല ഡിമാൻഡാണ്.

4. ഹോണ്ടാ സിറ്റി

100 പി എസ് ശക്തിയേ ഉള്ളെങ്കിലും ഉയർന്ന ടോർക്കും താരതമ്യേന പെട്രോളിന്റെ പാതി കറക്കത്തിൽ ആർജിക്കുന്ന ശക്തിയും ഡ്രൈവിങ് അനായാസമാക്കുന്നു. ശബ്ദവും വിറയലും അമേയ്സിൻറെ പാതി പോലും വരുന്നില്ല. ഇന്ധനക്ഷമത അമേയ്സിലും കൂടി. ലീറ്ററിന് 26 കി മി. നൂറിലെത്താൻ വെറും 12.8 സെക്കൻഡ് മതി. സെഡാൻ കാറുകളിൽ വച്ച് ഏറ്റവുമധികം റീസെയിൽ വാല്യു സ്റ്റിക്കാണ്.

5. ഹ്യുണ്ടായ് വെർണ

ഹ്യുണ്ടായിയുടെ വർഷങ്ങളായി നിലനിൽക്കുന്ന ഇൗ മോഡലിന് മികച്ച സ്വീകാര്യതയാണ് വിപണിയിൽ ഉള്ളത്. സ്റ്റൈലും കരുത്തും ഒത്തിണങ്ങിയ ഇൗ സെഡാന് 5.50 ലക്ഷം മുതൽ സെക്കൻഡ് ഹാൻഡ് വിണണിയിൽ വിലയുണ്ട്.