മികച്ച മൈലേജുള്ള 5 പെട്രോൾ കാറുകൾ

ഡീസൽ കാറുകൾക്കാണ് ഇന്ധനക്ഷമത കൂടുതൽ. എന്നാൽ അവ പരിപാലിച്ച് കൊണ്ടു നടക്കാനുള്ള ചെഴവും കൂടുതലാണ്. പെട്രോൾ കാറുകൾ ആണെങ്കിൽ ഇൗ ചെലവും കുറവ്. മാത്രമല്ല ഒാടിക്കാനും യാത്രയ്ക്കും സുഖം. ഇന്ത്യയിൽ ഇന്നു ലഭിക്കുന്നതിൽ വച്ച് ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള പെട്രോൾ കാറുകൾ ഏതൊക്കെയെന്ന് നോക്കാം.

1. ടാറ്റ നാനോ

വിലയും കുറവ് മൈലേജും കൂടുതൽ. 624 സിസി 2 സിലിണ്ടർ എഞ്ചിൻ 25.35 കിമീ മൈലേജ് തരുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഒാട്ടമാറ്റിക് വേർഷൻ 21.9 കിമീ ഇന്ധനക്ഷമത നൽകും.

2. മാരുതി സുസുക്കി ആൾട്ടോ കെ 10

ആൾട്ടോയുടെ പുതുതലമുറ വാഹനം. 998 സി സി എഞ്ചിൻ 1 ലീറ്റർ കെ സീരിസ് പെട്രോൾ എഞ്ചിൻ 24.07 കിമീ മൈലേജ് തരും. ഒാട്ടമാറ്റിക്ക് മോഡലും ലഭ്യമാണ്. ഡീസൽ എഞ്ചിൻ ഇല്ലെങ്കിലും സിഎൻജി ലഭ്യമാണ്.

3. മാരുതി സുസുക്കി സെലേറിയോ

എ സ്റ്റാറിനും എസ്റ്റിലോയ്ക്കും പകരക്കാരനായെത്തിയ സെലേറിയോ ഇൗ ഗണത്തിൽ ഒാട്ടമാറ്റിക് ട്രാൻസ്മിഷനിലെത്തിയ ആദ്യ കാറാണ്. മൈലേജ് 23.1 കിമീ. ഇപ്പോൾ ഡീസലിലും ലഭ്യമാണ്.

4. മാരുതി സുസുക്കി ആൾട്ടോ 800

‌രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന കാറെന്ന പെരുമയുള്ള ആൾട്ടോ 800 22.76 കിമീ മൈലേജ് നൽകും. 800 സിസി‌ 3 സിലിണ്ടർ എഞ്ചിൻ ‌സിറ്റി ഡ്രൈവിന് അനുയോജ്യം.

5. ഹ്യുണ്ടേയ് ഇയോൺ

ഫ്ല്യൂഡിക് ഡിസൈനിലെത്തിയ ഇൗ കാറിന് കരുത്തു കരുന്നത് 1 ലീറ്റർ 3 സിലിണ്ടർ കാപ്പാ എഞ്ചിനണ്. മൈലേജ് 21.1 കി മീ.