ചെറു എസ്‍‌‌യുവി തരംഗമാവാൻ ടൊയോട്ട സി–എച്ച്ആർ

Toyota C-HR

ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട ഇന്ത്യയിൽ ചെറു എസ് യു വിയുമായി എത്തുന്നു. 2014 ലെ പാരീസ് ഓട്ടോഷോയിലും 2015 ഫ്രാങ്ക്ഫുട്ട് ഓട്ടോഷോയിലും ലോസ് ആഞ്ചലസ് ഓട്ടോഷോയിലും കമ്പനി പ്രദർശിപ്പിച്ച ക്രോസ് ഓവർ എസ് യു വി കൺസെപ്റ്റ് സി–എച്ച്ആറിന്റെ പ്രൊ‍ഡക്ഷൻ വേർഷനുമായാണ് ടൊയോട്ട ഇന്ത്യയിലെത്തുന്നത്. കഴിഞ്ഞ വർഷം അവസാനം ജപ്പാനിലും ഈ വർഷം ആദ്യം യൂറോപ്പിലും കമ്പനി സി–എച്ച്ആറിനെ പുറത്തിറക്കിയിരുന്നു.

Toyota C-HR

കോംപാക്റ്റ് ഹൈ റൈഡർ എന്നതിന്റെ ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സി–എച്ച്ആർ ഇന്ത്യയിൽ ഹ്യുണ്ടേയ് ക്രേറ്റ, മാരുതി എസ് ക്രോസ്, ഹോണ്ട ബി–ആർവി തുടങ്ങിയ വാഹനങ്ങളോടായിരിക്കും മത്സരിക്കുക. ടൊയോട്ടയുടെ ന്യൂ ഗ്ലോബൽ ആർക്കിടെക്ച്ചർ പ്രകാരം പുതിയ പ്രീയൂസിനെ അടിസ്ഥാനപ്പെടുത്തിയാണ് വാഹനം ഡിസൈൻ ചെയ്തിരിക്കുന്നത്. സ്പോർട്ടിയറായ മുൻഭാഗം മസ്കുലറായ വശങ്ങൾ ആഡംബരം നിറഞ്ഞ ഉൾഭാഗം എന്നിവ സി–എച്ച്ആറിന്റെ പ്രത്യേകതകളാണ്.

Toyota C-HR

യുവാക്കളെ ആകർഷിക്കാനായി സ്പോർട്ടിയറായി എത്തുന്ന കാറിന്റെ യൂറോപ്യൻ വകഭേദത്തിൽ 1.2 ലീറ്റർ ടർബോ ചാർജിഡ് പെട്രോൾ എൻജിനും പ്രീയൂസിൽ ഉപയോഗിക്കുന്ന 1.8 ലീറ്റർ ഹൈബ്രിഡ് എൻജിനുമുണ്ട്. എന്നാൽ ഇന്ത്യയിലെത്തുമ്പോള്‍ പെട്രോൾ, ഡീസൽ എൻജിൻ വകഭേദങ്ങളും. ഏകദേശം 15 ലക്ഷം മുതലായിരിക്കും ടൊയോട്ട സി–എച്ച്ആറിന്റെ വില എന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വർഷം പകുതിയോടു കൂടി സി–എച്ച്ആർ ഇന്ത്യയിലെത്തുമെന്ന് കമ്പനിയിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ.