തിരഞ്ഞെടുപ്പു പ്രചരണത്തിന് 5 കോടിയുടെ ബസ്

രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് ഉത്തർപ്രദേശിലേത്. സമാജ്‍‌വാദി പാർട്ടി അധികാരത്തിലിരിക്കുന്ന സംസ്ഥാനത്ത് ഭരണ തുടർച്ചയ്ക്ക് അവർ ശ്രമിക്കുമ്പോള്‍ രാജ്യത്തെ ഏറ്റവും അധികം ജനസംഖ്യയുള്ള യുപിയുടെ ഭരണം പിടിക്കാനാണ് മറ്റു പാർട്ടികൾ ശ്രമിക്കുന്നത്.

തിരഞ്ഞെടുപ്പു പ്രചരണത്തിനായി അഖിലേഷ് യാദവ് പുറത്തിറക്കിയ അഞ്ചു കോടിയുടെ ബെൻസ് ബസ് കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. തിരഞ്ഞെടുപ്പിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയതാണ് ബെൻസ് ബസ്. എകദേശം 5 കോടി രൂപ മുടക്കിയാണ് ബസ് പുറത്തിറക്കിയത്. മുഖ്യമന്ത്രിയുടെ സുരക്ഷയെ മുന്നിൽ കണ്ട് പൂർണ്ണമായും ബുള്ളറ്റ് പ്രൂഫായാണ് ബസിന്റെ നിർമാണം. ഓഫിസ് റൂമും ലിവിങ് റൂമുമുള്ള ബസിൽ ആറു പേർക്ക് യാത്ര ചെയ്യാം.

മുഖ്യന് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാനായി ബസിന്റെ മേൽകൂരയിലെത്താൽ ലിഫ്റ്റും ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ സുരക്ഷയ്ക്കായി സിസി ടിവി ക്യാമറകളും ലക്ഷ്വറി സൗകര്യങ്ങളുമെല്ലാം ബസിലുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം പ്രചരണം തുടങ്ങി ഒരു കിലോമീറ്റർ സഞ്ചരിച്ചപ്പോഴെ ബസ് വഴിയിൽ കിടന്നു. പിന്നീട് ഒരു ലാൻഡ് റോവറിലാണ് അഖിലേഷ് യാത്രയായത്.