ഒറ്റപ്പറക്കൽ: 19 മണിക്കൂർ, 14,538 കിലോമീറ്റർ!

Representative Image

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിമാന സർവീസ് ഫെബ്രുവരി അഞ്ചിന് ഖത്തർ എയർവേയ്സ് ആരംഭിക്കും. ദോഹയിൽ നിന്നു ന്യൂസീലൻഡിലെ ഓക്‌ലൻഡിലേക്കാണ് ഈ നോൺ സ്റ്റോപ് സർവീസ് ആരംഭിക്കുക. ഡിസംബർ മൂന്നിന് ആരംഭിക്കുമെന്നായിരുന്നു മുൻ പ്രഖ്യാപനമെങ്കിലും പിന്നീട് ഫെബ്രുവരിയിലേക്കു മാറ്റുകയായിരുന്നു. 18 മണിക്കൂറും 20 മിനിറ്റും എടുത്താണ് ഓക്‌ലൻഡിലേക്കുള്ള 14,538 കിലോമീറ്റർ പിന്നിടുക. ദുബായിൽ നിന്ന് ഓക്‌ലൻഡിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിന്റെ റെക്കോർഡാണ് ഖത്തർ എയർവേയ്സ് തകർക്കുക.

പത്തൊമ്പത് മണിക്കൂർ നിർത്താതെ പറക്കുന്ന യാത്രാവിമാന സർവീസ് ആരംഭിക്കുമെന്ന് സിംഗപൂർ എയർലൈൻസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുതിയ വിമാനം 2018 ൽ മുതൽ സർവീസ് തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ദുബായ് ആസ്ഥാനമായുള്ള വിമാന കമ്പനിയായ എമിറേറ്റ്‌സ് തങ്ങളുടെ 17 മണിക്കൂർ നോൺസ്‌റ്റോപ്പ് റൂട്ട് ആരംഭിച്ചത് അടുത്തിടെയാണ്. ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഓക്‌ലൻഡ് എയർപോർട്ടിലേക്കുള്ള 14200 കിലോമീറ്റർ ദൂരം 17.25 മണിക്കൂറുകൊണ്ടാണ് എമിറേറ്റ്‌സ് വിമാനം പിന്നിടുന്നത്.