Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമേരിക്കൻ ക്ലാസിക്

സന്തോഷ്
Chief Content Coordinator
Author Details
Follow Twitter
Follow Facebook
Renegade Commando Classic Renegade Commando Classic

ക്ലാസിക് അമേരിക്കൻ െെബക്കെന്നാൽ ഹാർലി ഡേവിഡ്സൻ മാത്രമല്ലെന്ന പരസ്യപ്രഖ്യാപനമായി റെനെഗേഡ് കമാൻഡോ ക്ലാസിക്. ക്രൂസർ െെബക്കെന്ന നിർവചനത്തിന് പ്രായോഗിക രൂപം നൽകുകയാണ് അമേരിക്കയിലെ യു എം െെബക്ക്സ് നിർമിക്കുന്ന റെനെഗേഡ് സീരീസ് െെബക്കുകൾ. കാഴ്ചയിലും ഉപയോഗത്തിലും യഥാർത്ഥ ക്രൂസർ. അതിലുപരി അമേരിക്കൻ െെബക്കിങ് പാരമ്പര്യവും രണ്ടു ലക്ഷത്തിൽത്താഴെയെന്ന ആകർഷക വിലയും.

∙ മിയാമി ടു കൊച്ചി: നൂറ്റാണ്ടുകൾ നീളുന്ന പാരമ്പര്യം അവകാശപ്പെടാനില്ലെങ്കിലും ശരിയായ അമേരിക്കൻ െെബക്കിങ് മഹിമയിലാണ് യു എം െെബക്ക്സ് പിറക്കുന്നത്. ഇരുപതു കൊല്ലത്തിൽത്താഴെ ചരിത്രമേയുള്ളൂ ഈ മിയാമി സ്ഥാപനത്തിന്. എന്നാൽ സ്ഥാപകൻ ഒക്ടാവിയ വില്ലേഗാസിന് മൂന്നു തലമുറയുടെ വാഹന ബന്ധമുണ്ട്. അതുകൊണ്ടുതന്നെ അടിസ്ഥാന ക്ലാസിക് െെബക്ക് സങ്കൽപങ്ങളിൽ ഉറച്ച് വിപണിയിലെത്തിച്ച യു എം െെബക്ക്സ് ഇന്ന് ഇന്ത്യയടക്കം 25 രാജ്യങ്ങളിൽ സജീവ സാന്നിധ്യമാണ്.

Renegade Commando Classic

∙ മെയ്ക് ഇൻ ഇന്ത്യ: ലോഹിയ ഓട്ടോ ഇൻഡസ്ട്രീസുമായി സഹകരിക്കാൻ 2014 സെപ്റ്റംബറിലാണു യു എം തീരുമാനിച്ചത്. തുടർന്ന് കാശിപൂർ ശാലയിൽ യു എം ബ്രാൻഡ് മോട്ടോർ സൈക്കിളുകൾ നിർമിക്കാനായി ഇരുപങ്കാളികളും ചേർന്ന് യു എം ലോഹിയ യൂ വീലേഴ്സ് സ്ഥാപിച്ചു. പ്രതിവർഷം അര ലക്ഷത്തോളം യൂണിറ്റ് ഉൽപ്പാദനശേഷിയുള്ള ശാലയ്ക്കായി യു എം 100 കോടിയോളം രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഉൽപാദനം ഒരു ലക്ഷം വരെയെത്തിക്കാം. 

um-renegade-mojave Renegade Commando Mojave

∙ കേരളത്തിൽ: കൊച്ചിയിൽ മാത്രമേ ഡീലർഷിപ്പുള്ളൂ. ഈ ഡീലർഷിപ്പിൽ കഴിഞ്ഞ ദിവസം രണ്ടു പുതിയ മോഡലുകൾ കൂടിയെത്തി. അതിലൊന്നാണ് റെനഗേഡ് കമാൻഡോ ക്ലാസിക്. നിലവിലെ മറ്റു യു എം മോഡലുകൾ ഇവയൊക്ക: കമാൻഡോ, കമാൻഡോ മോഹാവെ, സ്പോർട്സ് എസ്. എല്ലാം ഒരേ ഫ്രേമിൽ ഒരേ തരം എൻജിനും മെക്കാനിക്കൽ ഘടകങ്ങളും ഉപയോഗിക്കുന്നവ. മാറ്റം സ്െെറ്റലിങ്ങിലും വിലയിലും മാത്രം.

∙ എൽ എം എൽ: വെസ്പയോടൊപ്പം എക്കാലത്തും ചേർത്തു വായിച്ചിരുന്ന എൽ എം എൽ ഇനി യു എമ്മിനൊപ്പം കൂട്ടാം. ലോഹ്യ മെഷിൻ ടൂൾസ് ആണ് യു എം െെബക്കുകളെ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. വിതരണ ശൃംഖലകളും സർവീസ് സൗകര്യങ്ങളും എല്ലായിടത്തും ഉടനെത്തും.

∙ ഒരൊറ്റ എൻജിൻ: തികച്ചും ആധുനികമായ 279.5 സിസി സിംഗിൾ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് ഇ എഫ്‌ ഐ എൻജിനാണ് നാലു െെബക്കുകൾക്കും. 4 സ്‌ട്രോക്ക്, 4 വാല്‍വ്, 25.15 പി എസ് ശക്തി,  23 എന്‍എം ടോര്‍ക്ക്. ആറു സ്പീഡ് ഗീയർബോക്സ്. മുന്നിൽ ഡിസ്ക് ബ്രേക്ക്.

∙ ക്ലാസിക്: ശരിയായ ക്ലാസിക് അമേരിക്കൻ െെബക്ക് രൂപം പൂർത്തിയാകുന്നത് രൂപ ഗുണം കൊണ്ടു മാത്രമല്ല അമിതമായ ക്രോമിയത്തിെൻറ ഉപയോഗവും ഡ്യുവൽ ടോൺ നിറവുമൊക്കെ ചേരുമ്പോഴാണ്. താണിരുന്ന് ഉയർന്ന ഹാൻഡിലിലേക്ക് കയ്യെത്തിപ്പിടിക്കുന്ന ക്രൂസർ സീറ്റിങ് ശീലമായാൽ ദീർഘയാത്രയ്ക്ക് വേറേ െെബക്കുകളെടക്കില്ല. മുന്തിയ തരം സാഡ്ല്‍ ബാഗ്, ടാങ്ക് കവര്‍, പോളികാര്‍ബണേറ്റ് വിന്‍ഡ്ഷീല്‍ഡ്, ഹൈവേ െെടപ് എഞ്ചിന്‍ ഗാര്‍ഡ്‌, അലോയ് ബാക്ക് റെസ്റ്റ് എന്നിവയിൽ ഒന്നു പോലും എക്സ്ട്രാ ഫിറ്റിങ്ങല്ല. ഫ്യുവല്‍ ടാങ്ക് ശേഷി 18 ലീറ്റർ.

∙ നിറലയം: ഡ്യൂവൽ ടോൺ നിറങ്ങളാണ് ക്ളാസിക് സ്വഭാവം വർധിപ്പിക്കുന്നത്. വലിയ മഡ്ഗാർഡിൽ ക്ലാസിക് എന്ന് എഴുതി വച്ചിരിക്കുന്നത് ഇതിന് അടിവരയിടുന്നു. കോപ്പര്‍ ക്രീം, കാന്‍ഡി മെറ്റാലിക് ഗ്ലോസി ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിൽ കൂടുതൽ ക്ലാസിക് രൂപം ഡ്യുവൽ ടോൺ തന്നെ. ബൈക്കിന്റെ കൊച്ചിയിലെ എക്‌സ്‌ഷോറൂം വില 1.95 ലക്ഷം രൂപയാണ്. 

∙ പുതിയ നിര: 200 സി സി, 400 സി സി ബൈക്കുകൾ െെവകാതെ വിപണിയിലെത്തുന്നതോടെ വില കുറയും.