കാറുകൾ വായുവിൽ, ചുരുളഴിയാത്ത രഹസ്യം

ചൈനയിലെ തിരക്കുള്ള തെരുവിൽ നടന്ന സംഭവമാണിപ്പോൾ ഇന്റർനെറ്റ് ലോകത്തെ ചുടുപിടിച്ച ചർച്ച. ട്രാഫിക്ക് സിഗ്നലിൽ മൂന്ന് വാഹനങ്ങൾ വായുവിൽ ഉയർന്നു പൊങ്ങി. ട്രാഫിക്കിലെ സിസി ടിവി ക്യാമറയിൽ പതിഞ്ഞ ഈ ദൃശ്യം വിശ്വസിക്കാനാവാത്തതാണ്. നിരവധി വാഹനങ്ങൾ‌ ആ സമയത്ത് അതുവഴി കടന്നുപോയെങ്കിലും എങ്ങനെ ഈ മൂന്നു വാഹനങ്ങൾ മാത്രം വായുവിൽ ഉയർന്നു പൊങ്ങി എന്നാണ് ഇതുവരെ ചുരുളഴിയാത്തത്.

രണ്ടു മിനിവാനുകളും ഒരു കാറുമാണ് നിയന്ത്രണം നഷ്ടമായി വായുവിൽ ഉയർന്ന് പൊങ്ങിയത്. ഒരു വാനിന്റെ പിൻഭാഗമാണ് ഉയർന്നതെങ്കിൽ രണ്ടാമത്തെ വാനിന്റേയും കാറിന്റേയും മുൻഭാഗമാണ് ഉയർന്നത്. സംഭവിച്ചത് എന്താണെന്നറിയാതെ റോ‍ഡ് മറികടക്കാൻ നിന്നവരെല്ലാം ജീവനും കൊണ്ട് ഓടുന്നതും വിഡിയോയിലുണ്ട്. ഭൂമികുലുക്കമാണെന്നാണ് ചിലർ പറയുന്നതെങ്കിലും ആ സമയത്ത് അവിടെ ഭൂമികുലുക്കം രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ചൈനീസ് മാധ്യമങ്ങൾ പറയുന്നത്.

ഇലക്ട്രോ മഗ്നെറ്റിക്ക് തരംഗങ്ങളുടെ പ്രഭാവം മൂലമാണ് അത്തരത്തിലൊരു സംഭവം നടന്നതെന്ന് ചിലർ പറയുമ്പോൾ ഇത് ആളുകളെ പറ്റിക്കാൻ കരുതിക്കൂട്ടി ഉണ്ടാക്കിയ വിഡിയോയാണെന്നും ചിലർ പറയുന്നു. എന്തൊക്കെയായാലും കണ്ണുകൾക്ക് വിശ്വസിക്കാൻ പ്രയാസമുള്ള ഈ വിഡിയോയാണ് ഇപ്പോൾ യുട്യൂബിൽ വൈറൽ.