ക്ലാസിക്ക് വാഹനങ്ങളുടെ മഹാമേള

പഴയ കാല വാഹനങ്ങളുടെ പ്രദർശനം മലയാള മനോരമ ഓട്ടോ വേൾഡ് എക്സ്പോ. രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പ് നിർമ്മിച്ച ട്രയംഫ് കാർ മുതൽ റോയൽ എൻഫീൽഡിന്റെ ഏക സ്കൂട്ടർ ഫന്റാബുലസ് വരെ അണി നിരന്ന പ്രദർശനം ഒരുക്കിയത് കൊച്ചി വിന്റേജ് ക്ലബാണ്. 1932ല്‍ നിര്‍മിച്ച ഒാസ്റ്റിന്‍ കാറാണ് എക്സ്പോയിലെ കാരണവര്‍. മെര്‍സീഡസ് ബെന്‍സിന്റെ W 115 സീരീസ്, ബിഎസ്എയുടെ വിങ്ങിട് വീൽ, രാജ് ദൂത് ബോബി തുടങ്ങിയ പഴയ കാല താരങ്ങളുടെ നീണ്ട നിരതന്നെയുണ്ടായിരുന്നു വാഹന മേളയിൽ.

കൊച്ചിന്‍ വിന്റേജ് ക്ലബിലെ അംഗങ്ങളുടെ വാഹനങ്ങളാണിതെല്ലാം. മിക്ക വാഹനങ്ങളും വിദേശനിര്‍മിതമാണ്. വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും റിസ്റ്റോര്‍ ചെയ്ത വാഹനങ്ങളായതിനാല്‍ എല്ലാം ഇപ്പോഴും റോഡിലൂടെ പായും. ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലേയ്ക്ക് ഓടിച്ചുകൊണ്ടു വന്ന ഫീയറ്റിന്റെ 1955 മോഡൽല മിലിസെന്റോയും മേളയിലുണ്ട്.

ഇവരെ കൂടാതെ1964 വില്ലിസ് സിജെ 3ബി പെട്രോൾ, 1951 മോ‍‍ഡൽ മോറിസ് മൈനർ, 1980 മോഡൽ എപിഐ ലാംബർട്ട, 1959 മോഡൽ ബെൻസ്, 1952 മോഡൽ ഫീയറ്റ് ടോപ്‌ലിനോ, 1953 മോഡൽ ഹിന്ദുസ്ഥാൻ 14, 1951 മോഡൽ മോറിസ് മൈനർ, 1981 മോഡൽ എസ്‍ഡി കോൾട്, 1951 മോഡൽ ലംബർട്ട 48 തുടങ്ങി നിരവധി വിന്റേജ് കാറുകൾ മേളയിലുണ്ട്.