ബിഎം‍ഡബ്ല്യു 5 സീരിസിന് പെട്രോൾ വകഭേദം ‌

ജർമൻ വാഹന നിർമാതാക്കളായ ബിഎംഡബ്ല്യും തങ്ങളുടെ ലക്ഷ്വറി സെഡാൻ 5 സീരിസിന്റെ പെട്രോൾ വകഭേദം പുറത്തിറക്കി. 54 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. 520ഐ എന്ന പെട്രോൾ‌ മോഡലിന്റെ ഒരു വകഭേദം മാത്രമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

പൂർണ്ണമായും ഇറക്കുമതി ചെയ്താണ് 520 ഐ വിപണിയിലെത്തുക. രണ്ട് ലിറ്റർ ശേഷിയുള്ള 5 സീരിസിന്റെ എഞ്ചിൻ 184 ബിഎച്ച്പി കരുത്തും 1250 മുതൽ 4500 വരെ ആർ‌പിഎമ്മിൽ 270 എൻഎം ടോർ‌ക്കും ഉത്പാദിപ്പിക്കും. പൂജ്യത്തിൽ‌ നിന്ന് നൂറു കിലോമീറ്റർ വേഗത കൈവരിക്കാൻ 7.9 സെക്കന്റുകൾ മാത്രം വേണ്ടി വരുന്ന കാറിന്റെ പരമാവധി വേഗത 233 കിലോമീറ്ററാണ്.