ഡിസ്‌കവറി സ്‌പോര്‍ട് പെട്രോള്‍ വിപണിയില്‍

Land Rover Discovery Sport Petrol

ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ലാൻഡ് റോവർ തങ്ങളുടെ എസ് യു വി, ഡിസ്‌കവറി സ്‌പോര്‍ട്ടിന്റെ പുതിയ പെട്രോൾ പതിപ്പ് ഇന്ത്യൻ വിപണിയിലെത്തിച്ചു. 2.0 ലിറ്റര്‍ പെട്രോള്‍ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 237 ബിഎച്ച്പി കരുത്തും 340 എൻ‌എം ടോർക്കുമുണ്ട്. 56.50 ലക്ഷം രൂപയാണ് ഡിസ്കവറി സ്പോർട് പെട്രോൾ വേരിയന്റിന്റെ ഡൽഹി എക്സ്ഷോറൂം വില‌. ഡിസ്കവറിയുടെ എച്ച്‌എസ്‌ഇ വേരിയന്റില്‍ മാത്രമാണ് പെട്രോൾ എൻജിൻ ലഭിക്കുക.

റോട്ടറി ഡ്രൈവ്‌ സെലക്ടറോടു കൂടിയ 9- സ്‌പീഡ്‌ ഓട്ടോമാറ്റിക്ക്‌ ട്രാന്‍സ്‌മിഷന്‍, ടെറൈയന്‍ റെസ്‌പോണ്‍സ്‌ സിസ്‌റ്റം, പനോരമിക്ക്‌ സണ്‍റൂഫ്‌, ഗ്രെയ്‌ന്‍ഡ്‌ ലെതര്‍ സീറ്റുകള്‍, റിയര്‍ പാര്‍ക്ക്‌്‌ അസിസ്റ്റ്‌ സിസ്റ്റം തുടങ്ങിയ സവിശേഷതകളോടെയാണ്‌ പുതിയ പെട്രോള്‍ വേരിയന്റ്‌ ഡിസ്‌കവറി സ്‌പോര്‍ട്ട്‌ നിരത്തിലിറങ്ങുന്നത്‌. കൂടാതെ ഹില്‍ ഡിസന്റ്‌ കണ്‍ട്രോള്‍, റോള്‍ സ്‌റ്റബിലിറ്റി കണ്‍ട്രോള്‍, ഇലക്ട്രോണിക്‌ ട്രാക്ഷന്‍ കണ്‍ട്രോള്‍, ഒന്നിലധികം യുഎസ്‌ബി ചാര്‍ജിംഗ്‌ പോയിന്റുകള്‍ എന്നിവയും ഡിസ്‌കവറി സ്‌പോര്‍ട്ടിലുണ്ട്.