പുതിയ ഗ്രാൻഡ് ഐ 10 വിപണിയിൽ

Grand i10

കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടേയ്‍‍യുടെ ജനപ്രിയ കാർ ഗ്രാന്റ് ഐ 10 ന്റെ പുതിയ പതിപ്പ് ‌വിപണിയിലെത്തി. 4.58 ലക്ഷം രൂപ മുതൽ 7.33 ലക്ഷം രൂപവരെയാണ് പുതിയ ഗ്രാൻഡ് ഐ10 ന്യൂ ഡൽഹി എക്സ്ഷോറൂം വിലകൾ. പുതിയ ഫീച്ചറുകളും പുതിയ ഡീസൽ എൻജിനുമായാണ് മുഖം മിനുക്കിയ ഗ്രാൻഡ് എത്തിയിരിക്കുന്നത്.

Grand i10

എൽഇഡി ഡേറ്റൈം റണ്ണിങ് ലാമ്പുകൾ, മാറ്റങ്ങൾ വരുത്തിയ ഗ്രിൽ, ബംബർ എന്നിവയാണ് മുൻഭാഗത്തെ പ്രധാന പ്രത്യേകതകൾ. പുറം ഭാഗത്തെ കൂടുതൽ സ്പോർട്ടിയറും ഉൾഭാഗത്തെ ലക്ഷ്യൂറിയസുമാക്കാനാണ് ഫെയ്സ് ലിഫ്റ്റിലൂടെ കമ്പനി ശ്രമിച്ചിരിക്കുന്നത്. പുതിയ 7 ഇഞ്ച് ടച്ച് സ്ക്രീൻ മ്യൂസിക്ക് സിസ്റ്റം, ആപ്പിൾ കാർ പ്ലെ, ആഡ്രോയിഡ് ഓട്ടോ, മിറർ ലിങ്ക് കണക്റ്റ്്വിറ്റി തുടങ്ങിയ സാങ്കേതിക വിദ്യകൾ പുതിയ ഗ്രാൻഡ് ഐ 10 ലുണ്ട്. കൂടാതെ റീഡിസൈൻ ചെയ്ത ഡാഷ് ബോർഡുകള്‍, കൂടുതൽ സ്ഥല സൗകര്യം എന്നിവയും പുതിയ കാറിന്റെ പ്രത്യേകതയാണ്.

Grand i10

1.2 ലീറ്റർ കാപ്പ പെട്രോൾ എൻജിൻ തന്നെയാണ് പെട്രോൾ മോഡലിൽ എന്നാണ് ആദ്യ തലമുറ ഗ്രാൻഡ് ഐ10ൽ ഉണ്ടായിരുന്ന 1.1 ലീറ്റർ ഡീസൽ എൻജിൻ 1.2 ലീറ്റർ എൻജിൻ വഴിമാറിയിരിക്കുന്നു. 75 പിഎസ് കരുത്തും 19.4 കെജിഎം ടോർക്കും ഉത്പാദിപ്പിക്കും പുതിയ എൻജിൻ. പെട്രോളിൽ ഓട്ടമാറ്റിക്ക്, മാനുവൽ വകഭേദങ്ങളുണ്ട്. ലീറ്ററിന് 19.77 കിലോമീറ്റർ മൈലേജ് മാനുവൽ ട്രാൻസ്മിഷനും, 17.49 കിലോമീറ്റർ മൈലേജ് ഓട്ടമാറ്റിക്ക് ട്രാൻസ്മിഷനും നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഡീസൽ പതിപ്പിന്റെ മൈലേജ് ലീറ്ററിന് 24.95 കിലോമീറ്റർ.

ഗ്രാന്റ് ഐ10 മാത്രമല്ല കോംപാക്റ്റ് സെ‍ഡാനായ എക്സെന്റിന്റെ ഫെയ്സ്‌ലിഫ്റ്റും ഉടൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹ്യുണ്ടേയ്‌യുടെ തന്നെ ഐ10ന്റേയും ഐ 20യുടേയും ഇടയിലെ കാറായി 2013 നാണ് ഗ്രാന്റ് ഐ 10. ആ വർഷം തന്നെ ഇന്ത്യയിലെ ഏറ്റവും മികച്ച കാറായി തിരഞ്ഞെടുത്ത് ഗ്രാന്റ് ഹ്യുണ്ടേയ്‌യുടെ ലൈനപ്പിലെ ഏറ്റവുമധികം വിൽപ്പനയുള്ള കാറാണ്.