റെട്രോ ക്ലാസിക് ലുക്കുമായി യമഹ ഫാസിനോ

Yamaha Fascino

ഇതു കൊള്ളാമല്ലോ നല്ല സെലക്ഷൻ എന്നു നാലുപേരെക്കൊണ്ടു പറയിക്കാൻ ഇത്തിരി വിഷമമാണ്. പറഞ്ഞാൽ തന്നെ ചില കുറ്റവും കുറവും അകമ്പടിയായിട്ടുണ്ടാകുകയും ചെയ്യും. പ്രത്യേകിച്ച് പുതിയൊരു വാഹനമെടുക്കുമ്പോൾ. എന്നാൽ യമഹയുടെ പുതിയ ഫാസിനോയെ കണ്ടപ്പോൾ ഒരു കാര്യം ഉറപ്പായി. ഇതു കൊള്ളാം. നാട്ടുകാരെക്കൊണ്ടു നല്ലതേ പറയിക്കൂ... കാരണം വിപണിയിൽ ഇപ്പോഴുള്ള മോഡലുകളിൽ നിന്നു വ്യത്യസ്തമായി ഒരടിപൊളി മോഡൽ. ഫാസിനോയെ കൂടുതലായി അറിയാൻ ടെസ്റ്റ് റൈഡിലേയ്ക്ക്

ഡിസൈൻ

ക്ലാസിക് ലുക്കുകൊണ്ടു മനം കീഴടക്കിയ മോഡലായിരുന്ന വെസ്പ. പക്ഷേ എത്തിപ്പിടിക്കാൻ പറ്റാത്ത വില വെസ്പമോഡലുകളിൽ നിന്നു ജനത്തെ അകറ്റി. ഇവിടെയാണ് ഫാസിനോ എന്ന മോഡൽ സ്കോർ ചെയ്യുന്നത്. ഇറ്റാലിയൻ സ്കൂട്ടറുകളുടെ രൂപവടിവാണ് ഫാസിനോയെ ആദ്യം കണ്ടപ്പോൾ തോന്നിയത്. തട്ടം തടവുമില്ലാത്ത ഒഴുക്കുള്ള ഡിസൈൻ. ഒന്നു കൂടി നോക്കിപ്പോകുന്ന രൂപവടിവ്. ക്ലാസിക്-മോഡേൺ ഡിസൈനിന്റെ സങ്കലനമെന്നു പറഞ്ഞാൽ ബോറാകില്ല. ബോഡി പാർട്ടുകളിലെ ക്രോം ഫിനിഷാണ് ഫാസിനോയെ ക്ലാസിക് ലുക്കിലേക്ക് ഉയർത്തിയത്. ഡയമണ്ട് ആകൃതിയിലുള്ള ക്ലിയർ ലെൻസ് ഇൻഡിക്കേറ്ററുകളും, ഫെൻഡറിനു മുകളിൽ ഏപ്രണിൽ നൽകിയ എയർവെന്റും അതിലെ ക്രോം ഫിനിഷും ലോഗോയുമെല്ലാം കാണാൻ രസമുണ്ട്. ഹെഡ് ലൈറ്റിന്റെ വേറിട്ട ആകൃതിയിൽ ശ്രദ്ധ ഉടക്കും. ക്രോഫിനിഷ്ഡ് റിയർവ്യൂ മിററുകൾ അതിമനോഹരം. അനലോഗ് കൺസോളാണ്. അക്കങ്ങൾ എല്ലാം പഴയ ലിപിയിൽ നൽകിയിരിക്കുന്നത് ക്ലാസിക് ഫീൽ കൊണ്ടു വന്നു. ഹാൻഡിലിനു താഴെയായി ഇഗ്നീഷൻ സ്ളോട്ടിനു സമീപത്തായി ചെറിയ സ്റ്റോറേജ് സ്പെയ്സുണ്ട്. ചെറിയ വാട്ടർ ബോട്ടിലോ പഴ്സോ ഒക്കെ ഇതിൽ വയ്ക്കാം.

വശങ്ങളിൽ നിന്നു നോക്കുമ്പോൾ നല്ല നീളം തോന്നിക്കുന്നുണ്ട് ഫാസിനോയ്ക്ക്. മൊത്തം നീളം 1815 എം എം 1270 എം എം വീൽബേസുണ്ട്. ഒഴുക്കൻ വടിവോടുകൂടിയ സൈഡ് പാനലാണ് വശക്കാഴ്ചയിൽ ഫാസിനോയെ കൂടുതൽ സെക്സിയാക്കുന്നത്. സീറ്റിനും ബോഡിപാനലിനുമിടയ്ക്കായി നൽകിയ ക്രോം ഫിനിഷിങ് ക്ലാസായിട്ടുണ്ട്. വലിയ ബ്രേക്ക് ലൈറ്റിലേക്കും ഇൻഡിക്കേറ്ററിലേക്കും ഒഴുകിയിറങ്ങുന്നു പിൻഭാഗം. ബ്രേക്ക് ലൈറ്റിനു മുകളിലായി നൽകിയ കറുപ്പു നിറത്തിലുള്ള ഭാഗം കാഴ്ചയിൽ ചെറിയൊരു സ്പോർട്ടി ഫീൽ നൽകുന്നുണ്ട്. വലിയ സീറ്റും അതിനൊത്ത വലിയ ഗ്രാബ് റയിലും. 21 ലീറ്ററാണ് സീറ്റിനടിയിലെ സ്റ്റോറേജ് സ്പെയ്സ്. സെഗ് മെന്റിലെ ഏറ്റവും വലിയത്. മൊത്തത്തിൽ ഡിസൈനിനെക്കുറിച്ചു പറഞ്ഞാൽ ഒറ്റവാക്കേയുള്ളൂ- ഉഗ്രൻ.

യമഹ വിട്ടുപോയ ചില കാര്യങ്ങൾ പറയാം-ബ്രേക്ക് ലോക്ക്, മൊബൈൽ ചാർജിങ് പോയിന്റ്, കീ ഷട്ടർ ലോക്ക്. ഇവ കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ.

എൻജിൻ /റൈഡ്

125 സി സി എൻജിനായിരിക്കും ഫാസിനോയിലുള്ളത് എന്നായിരുന്നു ഇന്റർനെറ്റിലൂടെ ആദ്യം പ്രചരിച്ചത്. അതുകൊണ്ടു പറയട്ടെ ഫാസിനോയിൽ 125 സി സി എൻജിനല്ല ഉള്ളത്. യമഹയുടെ മറ്റു സ്കൂട്ടറുകളിൽ ഉള്ള, ഏറ്റവും ഒടുവിൽ വന്ന ആൽഫയിലെ അതേ എയർകൂൾഡ് നാല് സ്ട്രോക്ക് സിംഗിൾ സിലിണ്ടർ 113 സി സി എൻജിനാണ് ഫാസിനോയെ ചലിപ്പിക്കുന്നത്. 7500 ആർ പി എമ്മിൽ 7.1 പി എസ് ആണ് കൂടിയ പവർ. ടോർക്ക് 5000 ആർ പി എമ്മിൽ 8.1 എൻ എമ്മും.

103 കിലോ ഭാരമേയുള്ളൂ ഫാസിനോയ്ക്ക് കൈകാര്യം ചെയ്യാൻ എളുപ്പമാണ്. ഉയരക്കുറവായതിനാൽ സീറ്റിൽ അനായാസം കയറിയിരിക്കാം. കാലുകൾ നിലത്ത് ഈസിയായി കുത്താൻ പാകത്തിലാണ് സീറ്റിന്റെ മൂൻഭാഗ ഡിസൈൻ . നീളമേറിയ നല്ല കുഷനുള്ളതാണ് സീറ്റ്. 380 എം എം നീളവും 220 എം എം വീതിയുമേറിയ ഫ്ളോർ ബോർഡായതിനാൽ കാൽ നീളമുള്ളവർക്കും സുഖമായി ഇരിക്കാം. സ്മൂത്ത് റൈഡാണ് ഫാസിനോ കാഴ്ച വയ്ക്കുന്നത്. സ്റ്റെബിലിറ്റിയും ഹാൻഡ് ലിങ്ങും േകമം. കൂടിയ വീൽബേസ് ഇക്കാര്യത്തിൽ ഗുണമായി. സിറ്റിയിലൂടെ അനായാസം കൊണ്ടുനടക്കാം. പെട്ടെന്നുള്ള ദിശാമാറ്റത്തിലും ഷാർപ് കോർണറിങ്ങിലും ഫാസിനോ നല്ല കൺട്രോൾ കാട്ടുന്നുണ്ട്. മുന്നിൽ ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ മോണോ ഷോക്കുമാണ്.130 എം എം ഡ്രം ബ്രേക്കുകളാണ് മുന്നിലും പിന്നിലും.

ടെസ്റ്റേഴ്സ് നോട്ട്

ഡിസൈൻ തന്നെയാണു ഫാസിനോയുടെ ഹൈലൈറ്റ്. നല്ല ഫിറ്റ് ആൻഡ് ഫിനിഷ് മാന്യമായ റൈഡ് ക്വാളിറ്റി. ഒപ്പം 66 കിലോമീറ്റർ ഇന്ധനക്ഷമതയും. ഇത്രയും പോലെ ഫാസിനോ ഹിറ്റാകൻ..............