മെസ്സിയുടെ ടിയാഗോ

Tata Tiago

പ്രശസ്ത ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ ഇടംകാലിൽ ക്ലോസ് ഷോട്ടുകളിൽ മാത്രം കണ്ടെത്താനാവുന്ന ടാറ്റുവുണ്ട്. കൊച്ചുകുട്ടിയുടെ വിടർന്ന കൈകൾക്കിടയിൽ കുറെ അക്ഷരങ്ങൾ. കൂട്ടിവായിച്ചാൽ ടിയാഗോ. പ്രിയ പുത്രൻറെ പേര്.

യാദൃശ്ചികമായിരിക്കാം. ബ്രാൻഡ് അംബാസഡറായ അർജൻറീനാ ഫുട്ബോൾ താരം മെസ്സിയുടെ പുത്രൻറെ പേരും ടാറ്റയുടെ പുതിയ കാറിൻറെ പേരും ഒന്നാണ്. ടിയാഗോ. മെസ്സിക്ക് രണ്ടു പുത്രന്മാരിൽ മൂത്തവൻ. ടാറ്റ നിരയിൽ ഇളമുറ.

Thiago Tattoo On Messi's Left Leg

ടിയാഗോയുടെ വരവ് മെസ്സി ലോകത്തെ അറിയിച്ചത് നാടകീയമായാണ്. 2012. അർജിൻറിന, ഇക്വഡോർ മത്സരം. എതിരില്ലാത്ത നാലാമതു ഗോളടിച്ച് സ്വന്തം ടീമിനു വിജയം ഉറപ്പാക്കിയ മെസ്സി ജേഴ്സിക്കുള്ളിൽ ഫുട്ബോൾ ഒളിപ്പിച്ച് ഫീൽഡിലൂടെ വിജയനൃത്തം നടത്തി. ഭാര്യ അൻറൊണെല്ലയ്ക്ക് വയറ്റിലുണ്ടെന്ന പ്രഖ്യാപനമാണതെന്നു തുടർന്നു പ്രസ്താവിച്ചു.

Tata Tiago

ടിയാഗോയുടെ വരവ് ടാറ്റ മോട്ടോഴ്സിനും ആഘോഷമാണ്. എല്ലാം തികഞ്ഞ ചെറിയ കാർ. കാഴ്ചയിലും ഗുണമേന്മയിലും ഉപയോഗക്ഷമതയിലും സൗകര്യങ്ങളിലും ഫിനിഷിങ്ങിലുമൊക്കെ വിദേശ നിർമാതാക്കളെയും നാണിപ്പിക്കും. ഇത്ര മികച്ച ഒരു ടാറ്റ ഇതുവരെ ഇറങ്ങിയിട്ടില്ല. ഡീസൽ മോഡൽ ടെസ്റ്റ് ഡ്രൈവ് ചെയ്തവസാനിച്ചപ്പോൾ അറിയാതെ പറഞ്ഞു പോയി. ഫൻറാസ്റ്റിക്കോ...

Tata Tiago

∙ രൂപകൽപന: ചെറിയ കാറുകളെന്നാൽ ദാരിദ്യ്രം നാലു വീലിൽ കയറി വന്നതാണെന്ന ചിന്തയുടെ ഗതി ടിയാഗോ തിരിച്ചുവിടുകയാണ്. ജാപ്പനീസ് നിർമാതാക്കൾപ്പോലും വില കുറയ്ക്കാൻ നാണം കെട്ട പണികളും ഫിനിഷും കാറുകൾക്കു നൽകുന്ന കാലത്ത് കാഴ്ചയിലടക്കം എല്ലാക്കാര്യത്തിലും ടിയാഗോ ഒന്നാം നമ്പർ. യുവത്വമാണ് മൂഖമുദ്ര. യുവ എക്സിക്യൂട്ടിവുകളെയും ചെറിയ കുടുംബങ്ങളെയും മനസ്സിൽക്കണ്ട് നിർമിതി. ടിയാഗോയ്ക്കായി മെസ്സി ഒരോ തവണയും ഫൻറാസ്റ്റിക്കോ പറയുന്നത് ഉള്ളിൽത്തട്ടി തന്നെയാണ്. ആരും അങ്ങനെയേ പറയൂ.

Tata Tiago

∙ പുറം കാഴ്ച: ഒതുക്കത്തിനു മുൻതൂക്കം. മനോഹരമായ രൂപം. ഭംഗിയുള്ള അലോയ് വീലുകളും ഹെക്സഗൺ ഗ്രില്ലും പുതിയ ടാറ്റ ലോഗോയും ശ്രദ്ധയിൽപ്പെടും. ഹ്യുണ്ടേയ് ഫ്ളൂയിഡിക് രൂപകൽപനയോടാണ് സാദൃശ്യമധികം. പ്രത്യേകിച്ച് വശക്കാഴ്ചയും പിൻ കാഴ്ചയും. കോപ്പിയടിയല്ല, രണ്ടു കാറുകളും കാലിക യൂറോപ്യൻ രൂപകൽപന പിന്തുടരുന്നു.

Tata Tiago

∙ ഉൾവശം: ഫാബ്രിക് സീറ്റുകൾ മുതൽ പ്ലാസ്റ്റിക് നിലവാരത്തിൽ വരെ ആഡംബരം. ഇരട്ട നിറങ്ങളുള്ള ഡാഷ്ബോർഡും ട്രിമ്മുകളും. ഡാഷ് ബോർഡിൽ എ സി വെൻറിനു ചുറ്റുമുള്ള ബോഡി കളർ ഇൻസേർട്ടുകൾ പുതുമയാണ്. എല്ലാ ടാറ്റകളും നൽകുന്ന അധികസ്ഥലം എന്ന മികവുണ്ട്. വലിയ സീറ്റുകൾ. 22 സ്റ്റോറേജ് ഇടങ്ങൾ. ഷോപ്പിങ് ബാഗുകൾക്കായി ഹുക്കുകൾ. 240 ലീറ്റർ ഡീക്കി.

Tata Tiago

∙ പ്രീമിയം: വലിയ കാറുകൾ പോലും നൽകാത്ത എട്ടു സ്പീക്കറുകളുള്ള ഹാർമൻ മ്യൂസിക് സിസ്റ്റം. നാവിഗേഷൻ ആപ്. അനായാസം മൊബൈൽ ഫോണുകളുമായി പെയറിങ് സാധ്യമാകുന്ന ജ്യൂക് കാർ ആപ്.

Tata Tiago

∙ സുരക്ഷ: എ ബി എസ്, ഇ ബി ഡി, എയർബാഗുകൾ, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ എന്നിവ ഉയർന്ന മോഡലുകൾക്ക്. 14 ഇഞ്ച് അലോയ് വീലുകൾ.

∙ ഡ്രൈവിങ്: റെവോടോർക്ക് 1047 സി സി ഡീസൽ സി ആർ ഡി എെ 70 പി എസ് ശക്തിയെടുക്കും. ആധുനിക സാങ്കേതികത ഘർഷണരഹിത പ്രവർത്തനം നൽകുന്നു. മൂന്നു സിലണ്ടർ എൻജിൻറെ ഇരമ്പലും വിറയലും ക്യാബിനു പുറത്തു നിൽക്കും. നിയന്ത്രണവും സുഖകരമായ പെഡലുകളും റെസ്പോൺസിവ് സ്റ്റിയറിങ്ങും. ഇന്ധനക്ഷമത 27.28

Tata Tiago

∙ മൾട്ടി ഡ്രൈവ്: സൂപ്പർ ആഡംബര കാറുകളിലുള്ള മൾട്ടി ഡ്രൈവ് മോഡ് ടിയാഗോയ്ക്കുണ്ട്. സിറ്റി, ഇക്കൊ എന്നിങ്ങനെ മോഡുകൾ. ഇന്ധനക്ഷമതയ്ക്ക് മുൻതൂക്കം വേണമെങ്കിൽ ഇക്കൊ മോഡിലിടാം. കുതിച്ചു പായണമെന്നു തോന്നിയാൽ മോഡ് മാറ്റിപ്പിടിക്കാം. സിറ്റി മോഡിൽ ഗിയർമാറ്റം പോലും കുറച്ചു മതി. ഗിയർഷിഫ്റ്റ് ഇൻഡിക്കേറ്റർ ഡ്രൈവർക്ക് സഹായകമാകും. പുതിയ സസ്പെൻഷൻ സംവിധാനമാണ്. ഹൈഡ്രോളിക്കിനു പകരം ഇലക്ട്രിക്കൽ പവർ സ്റ്റീയറിങ്.

Tata Tiago

∙ വില: 4.12 മുതൽ 5.74 ലക്ഷം വരെ.

∙ ടെസ്റ്റ് ഡ്രൈവ്: എം കെ മോട്ടോഴ്സ് 9946102737