വേഷം മാറി ടിയാഗോ

tata-tiago-nrg
SHARE

ടാറ്റ ടിയാഗോയ്ക്ക് എസ് യു വിയായും ഒരു ജന്മം. പൂർണ എസ് യു വിയാണെന്നു പറയാനാവില്ല, എസ് യു വിയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടു ജനിച്ച ഹാച്ച് ബാക്കാണ് ടിയാഗോ എൻ ആർ ജി. അർബൻ ടഫ്റോഡർ എന്ന വിഭാഗത്തിലാണ് ഈ വാഹനം പെടുന്നതെന്ന് ടാറ്റ.

tata-tiago-nrg-1
Tata Tiago NRG

∙ മാനം കാത്തു: ടാറ്റയുടെ മാനം കാത്ത കാറാണ് ടിയാഗോ. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം ടാറ്റാ പ്രേമികളും അല്ലാത്തവരുമായ കാർ സ്നേഹികൾ ആവേശപൂർവം െെകക്കൊണ്ട ടാറ്റ. കാർ വിപണിയിൽ ടാറ്റയുടെ സാന്നിധ്യം ഇപ്പോൾ മുഖ്യമായും കണ്ണിൽപ്പെടുന്നത് ടിയാഗോയിലൂടെയാണ്. ഇപ്പോഴിതാ കൂടുതൽ സ്പോർട്ടിയായി എൻ ആർ ജി.

∙ പുതുതായി എന്തൊക്കെ? ടഫ് ആര്‍മേഡ് എക്സ്റ്റീരിയര്‍ ഡിസൈൻ എന്നാണ് രൂപകൽപന വിശേഷിപ്പിക്കപ്പെടുന്നത്. വലിയ വീൽ ആർച്ചുകളിൽ തുടങ്ങി ബോഡിയുടെ വശങ്ങളിലൂടെ നീങ്ങുന്ന ക്ലാഡിങ് പിന്നിലുമുണ്ട്. സ്‌കിഡ്‌ പ്ലേറ്റ്, ഡ്യൂവല്‍ ടോണ്‍ നാലു സ്‌പോക് അലോയ് വീലുകള്‍, റൂഫ് റെയിലിങ്, കറുപ്പു ഫിനിഷുള്ള ടോപ്. 

tata-tiago-nrg-4
Tata Tiago NRG

∙ ഉള്ളിലും മാറ്റം:  ഇരട്ട നിറങ്ങളുള്ള ഡാഷ്ബോർഡും ട്രിമ്മുകളും. ഡാഷ് ബോർഡിൽ എ സി വെൻറിനു ചുറ്റുമുള്ള ബോഡി കളർ ഇൻസേർട്ടുകൾ. കറുപ്പു നിറത്തിനു പുറമെ ഓറഞ്ച് ഹൈലൈറ്റുകള്‍. ഡെനിം ഫിനിഷിൽ ശരീരത്തോടു ചേര്‍ന്നു നില്‍ക്കുന്ന സീറ്റുകള്‍, കൂള്‍ഡ് ഗ്ലോ ബോക്‌സ്. ഹാര്‍മന്‍ 5 ഇഞ്ച് സ്മാര്‍ട് ടച്ച് സ്‌ക്രീൻ ഇന്‍ഫോടെയ്ൻമെന്റ് സംവിധാനം, 8 സ്പീക്കറുകള്‍, 3 ഡി നവി മാപ്പോടുകൂടിയ നാവിഗേഷന്‍, മീഡിയ, റേഡിയോ ഫോണ്‍ എന്നിവയ്ക്കായുള്ള വോയ്സ് കമാന്‍ഡ് സംവിധാനം എന്നിങ്ങനെയുള്ള സൗകര്യങ്ങൾ ഈ വിഭാഗത്തിൽ ഒരിടത്തുമില്ല.

tata-tiago-nrg-3
Tata Tiago NRG

∙ ആഡംബരം: ഫാബ്രിക് സീറ്റുകൾ മുതൽ പ്ലാസ്റ്റിക് നിലവാരത്തിൽ വരെ ആഡംബരം. എല്ലാ ടാറ്റകളും നൽകുന്ന അധികസ്ഥലം എന്ന മികവുണ്ട്. സീറ്റുകൾക്കു പോലും നല്ല വലുപ്പം. 22 സ്റ്റോറേജ് ഇടങ്ങൾ. ഷോപ്പിങ് ബാഗുകൾക്കായി ഹുക്കുകൾ. 240 ലീറ്റർ ഡീക്കി. 

tata-tiago-nrg-5
Tata Tiago NRG

∙ ഉയരെ ഉയരെ: ചെറിയ കാറുകളെന്നാൽ ദാരിദ്യ്രം നാലു വീലിൽ കയറി വന്നതാണെന്ന ചിന്തയുടെ ഗതി ടിയാഗോ തിരിച്ചുവിട്ടു.  യുവത്വമാണ് മൂഖമുദ്ര. യുവ എക്സിക്യൂട്ടിവുകളെയും ചെറിയ കുടുംബങ്ങളെയും മനസ്സിൽക്കണ്ട് നിർമിതി.

tata-tiago-nrg-6
Tata Tiago NRG

∙ സുരക്ഷിതം: എ ബി എസ്, ഇ ബി ഡി, എയർബാഗുകൾ, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ എന്നിവ ഉയർന്ന മോഡലുകൾക്ക്. 14 ഇഞ്ച് അലോയ് വീലുകൾ. 180 എം എം ഗ്രൗണ്ട് ക്ലിയറന്‍സ്, ഇന്റലിജന്റ് ഇലക്ട്രിക് പവര്‍ സ്റ്റീയറിങ് സംവിധാനം, 

∙ ഡ്രൈവിങ്: റെവോടോർക്ക് 1047 സി സി ഡീസൽ സി ആർ ഡി െഎ 70 പി എസ് ശക്തിയെടുക്കും. ആധുനിക സാങ്കേതികത ഘർഷണരഹിത പ്രവർത്തനം നൽകുന്നു. മൂന്നു സിലണ്ടർ എൻജിന്റെ ഇരമ്പലും വിറയലും ക്യാബിനു പുറത്തു നിൽക്കും. നിയന്ത്രണവും സുഖകരമായ പെഡലുകളും റെസ്പോൺസിവ് സ്റ്റിയറിങ്ങും. ഇന്ധനക്ഷമത 27.28. റെവോട്രോൺ 1199 സി സി പെട്രോൾ എൻജിന്റെ 85 പി എസ് ശക്തി ധാരാളം. ഇന്ധനക്ഷമത 23.84

tata-tiago-nrg-2
Tata Tiago NRG

∙ മൾട്ടി ഡ്രൈവ്: സൂപ്പർ ആഡംബര കാറുകളിലുള്ള മൾട്ടി ഡ്രൈവ് മോഡ് ടിയാഗോയ്ക്കുണ്ട്. സിറ്റി, ഇക്കൊ എന്നിങ്ങനെ മോഡുകൾ. ഇന്ധനക്ഷമതയ്ക്ക് മുൻതൂക്കം വേണമെങ്കിൽ ഇക്കൊ മോഡിലിടാം. കുതിച്ചു പായണമെന്നു തോന്നിയാൽ മോഡ് മാറ്റിപ്പിടിക്കാം. സിറ്റി മോഡിൽ ഗിയർമാറ്റം പോലും കുറച്ചു മതി. ഗിയർഷിഫ്റ്റ് ഇൻഡിക്കേറ്റർ ഡ്രൈവർക്ക് സഹായകമാകും. പുതിയ സസ്പെൻഷൻ സംവിധാനമാണ്. ഹൈഡ്രോളിക്കിനു പകരം ഇലക്ട്രിക്കൽ പവർ സ്റ്റീയറിങ്.

∙ ടെസ്റ്റ് ഡ്രൈവ്: എം കെ മോട്ടോഴ്സ് 8281151111

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CARS
SHOW MORE
FROM ONMANORAMA