ഇടതുവശം ചേർന്ന് ഉറങ്ങുന്നതുകൊണ്ടുള്ള ഗുണങ്ങൾ

എങ്ങനെ കിടന്നാലെന്താ നന്നായി ഉറങ്ങിയാൽ പോരേ എന്നു ചിന്തിക്കുന്നവരാണേറെയും. എന്നാൽ ഉറങ്ങുന്നതിനുമുണ്ട് ചില ചിട്ടകൾ. ചിലർ നിവർന്നു കിടന്നാണുറങ്ങുന്നത്. ചിലർക്ക് വലതുവശം ചേർന്നുറങ്ങാനാണിഷ്ടം. മറ്റുചിലർ കമഴ്ന്നു കിടന്നും ഉറങ്ങാറുണ്ട്. ഇതിൽ ഇടതുവശം ചേർന്നുറങ്ങുന്നതാണുത്തമമെന്ന് ആയുർവേദം പറയുന്നു.

ദഹന പ്രക്രിയ സുഗമമാകാൻ ഇടതുവശം ചേർന്നു കിടക്കുന്നതാണുത്തമം.

ഗർഭിണികൾ ഇടതുവശം ചേർന്നുറങ്ങുന്നതാണു നല്ലത്. ഗർഭപാത്രത്തിലേക്കും വൃക്കയിലേക്കും ഗർഭസ്ഥശിശുവിലേക്കുമുള്ള രക്തയോട്ടം സുഗമമാകാൻ ഇതു സഹായിക്കും. ഗർഭിണികളിലെ നടുവേദന അകറ്റാനും ഈ കിടപ്പ് സഹായിക്കും.

ഉറങ്ങുമ്പോൾ കൂർക്കം വലിക്കുന്നവരാണോ നിങ്ങൾ? ഇതിനെ പ്രതിരോധിക്കാൻ ഇടതുവശം ചേർന്നു കിടക്കുന്നതു സഹായിക്കും.

സ്ഥിരമായി കഴുത്തു വേദനയും നടുവേദനയും അലട്ടുന്നവർ ഇടതുവശം ചേർന്നു കിടന്നാൽ ഇത്തരം വേദനകൾക്ക് ഒരു പരിധിവരെ ശമനം ഉണ്ടാകും.

ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കാനും ഇടതുവശം ചേർന്നുള്ള കിടപ്പ് സഹായിക്കും. നെഞ്ചെരിച്ചിലും അസിഡിറ്റിയും ഒഴിവാക്കാനും ഈ പോസിഷൻ ഉപകരിക്കും.