വണ്ണം കുറയ്ക്കണോ? വെണ്ണപ്പഴം ശീലമാക്കാം

whole and half avocados isolated on white background

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നോ? എങ്കിൽ വെണ്ണപ്പഴം ഒന്നു പരീക്ഷിച്ചു നോക്കൂ. ശരീരഭാരം കുറയ്ക്കാനും ബോഡി മാസ് ഇൻഡക്സ് കുറയ്ക്കാനും ഒതുങ്ങിയ അരക്കെട്ട് സ്വന്തമാക്കാനും അത് നിങ്ങളെ സഹായിക്കും.

ഇന്റേണൽ മെഡിസിൻ റിവ്യൂ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് അമിതഭാരം 33% കുറയ്ക്കാനും അരവണ്ണം 32% കുറയ്ക്കാനും വെണ്ണപ്പഴം ഉപയോഗിച്ചവർക്ക് സാധിച്ചു എന്നാണ്.

ഇവർക്ക് വെണ്ണപ്പഴം ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് ശരീരഭാരം 7.5 Ibs ഉം ബി എം ഐ ഒരു യൂണിറ്റും അരവണ്ണം 1.2 ഇഞ്ചും കുറവാണെന്നു കണ്ടു.

വെണ്ണപ്പഴം ഭക്ഷണത്തിൽ ഉൾപ്പെടുന്നതു മൂലം നാരുകൾ, കൊഴുപ്പ്, നല്ല കൊഴുപ്പുകളായ മോണോ അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും കൂടാതെ ജീവകം ഇ, ജീവകം സി, ഫോളേറ്റ്, മഗ്നീഷ്യം, കോപ്പർ, പൊട്ടാസ്യം ഇവയും ലഭിക്കുന്നു.

വെണ്ണപ്പഴം ഉപയോഗിക്കുന്നവർക്ക് അന്നജം വളരെ കുറച്ചു മാത്രമേ ലഭിക്കൂ. പഞ്ചസാര, സോഡിയം ഇവയും വളരെ കുറഞ്ഞ അള‍വിലെ ഉള്ളൂ.

ആരോഗ്യകരമായ ഭക്ഷണശീലത്തിൽ വെണ്ണപ്പഴത്തെയും ഉൾപ്പെടുത്തേണ്ടതാണെന്നും ശരീരത്തിനാവശ്യമായ പോഷകങ്ങൾ ഇതിലൂടെ ലഭിക്കും എന്നും പോഷകാഹാരവിദഗ്ധർ നിർദേശിക്കുന്നു.

ഇൻസുലിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയസംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ട ഹോമോസിസ്റ്റിന്റെ അളവു കുറയ്ക്കാനും വെണ്ണപ്പഴത്തിനു കഴിയും.  19 വയസ്സിനു മുകളിൽ പ്രായമുള്ള29, 684 പേരിലാണ് പഠനം നടത്തിയത്.

Read more : വെണ്ണപ്പഴം കഴിച്ചാൽ?