Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യായാമം പോരെന്ന് സർവേ

exercise

കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരിക്കൽ പോലും ശാരീരിക വ്യായാമത്തിൽ ഏർപ്പെട്ടിട്ടില്ലാവരാണു നാട്ടിൽ മൂന്നിലൊന്നുപേരും എന്നു സർവേ.

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലിയും സ്‌പോർട്സ്‍വെയർ ബ്രാൻഡായ പ്യൂമയും മാർക്കറ്റ് റിസർച്ച് ഏജൻസിയായ കാന്താർ ഐഎംആർഡിയുമായി സഹകരിച്ചു നടത്തിയ പഠനത്തിലാണു രാജ്യത്തെ ആളുകളുടെ ശാരീരിക വ്യായാമം സംബന്ധിച്ച വിവരങ്ങൾ വെളിവായത്.· 

കൊച്ചിയിലാണ് ഈ സാഹചര്യം ഏറ്റവും അപകടകരമായരീതിയിലുള്ളത്. സർവേയിൽ പ്രതികരിച്ച 38 ശതമാനം ആളുകളും കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരിക്കൽ പോലും ശാരീരിക വ്യായാമത്തിൽ ഏർപ്പെട്ടിട്ടില്ല.

ശാരീരിക വ്യായാമം - എന്നാൽ ഇൻഡോറോ ഔട്ട്‌ഡോറോ ആകാം. ഓടുകയോ നടക്കുകയോ ഏതെങ്കിലും കായിക ഇനത്തിൽ പങ്കെടുക്കുകയോ ആകാം. 

ഒരു വർഷത്തിനിടെ 57 ശതമാനം ആളുകളും ഒരു കായിക ഇനത്തിൽ പോലും പങ്കാളികളായിട്ടില്ല. ഇവരിൽ 3/4 സ്‌കൂളിലോ കോളജിലോ ആണ് അവസാനമായി കളിച്ചത്. കൊച്ചിയിലെ 59 ശതമാനം ആളുകളും ഒരു സ്‌പോർട്സിലും കഴിഞ്ഞ ഒരു വർഷത്തിനിടെ പങ്കെടുത്തിട്ടില്ല. 

ഇവരിൽ തന്നെ 70 ശതമാനം ആളുകളും അവസാനമായി ഗ്രൗണ്ടിൽ ഇറങ്ങി കളിച്ചിട്ടുള്ളത് സ്‌കൂളിലോ കോളജിലോ ആണ്.

58 ശതമാനം ആളുകളും കളിക്കാൻ സമയമില്ലെന്നാണ് പറഞ്ഞത്. ഇവർ തന്നെ ഒരു ദിവസം നാല് മുതൽ അഞ്ച് മണിക്കൂർ വരെ സോഷ്യൽ മീഡിയ, ടിവി, ഫോൺ ചാറ്റ്, മറ്റ് ചാറ്റിങ് സംവിധാനങ്ങൾ എന്നിവയിലൂടെ ചെലവഴിക്കുന്നുണ്ട്.

കളിച്ചിട്ടുണ്ട് എന്ന് പ്രതികരിച്ച 81 ശതമാനം ആളുകളും ഞങ്ങൾക്ക് കളിക്കാൻ ഇഷ്ടമാണ് അതുകൊണ്ട് കളിക്കുന്നു എന്നാണ് പറഞ്ഞത്. 

ശരീരം ഫിറ്റാക്കുക, സ്‌ട്രെസ് റിലീഫ് എന്നിവയും കളിക്കാനുള്ള കാരണങ്ങളാണ്.

76 ശതമാനം ആളുകളും ഓപ്പൺ സ്‌പേസിലാണ് കളിക്കുന്നത്. 65 ശതമാനം ആളുകൾ കളിക്കുന്നത് അയൽക്കാർക്കൊപ്പമാണ്. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവമോ ആളുകൾ ഇല്ലാത്തത് കൊണ്ടോ അല്ല ആളുകൾ കളിക്കാത്തത് എന്ന് ഇതിൽനിന്നൊക്കെ മനസ്സിലാക്കാം. 

വർഷത്തിൽ ഒരിക്കലെങ്കിലും കളിക്കാൻ പോയവരുടെ എണ്ണത്തിൽ ഗോവയ്ക്കാണ് ഒന്നാം സ്ഥാനം. അവിടെ 81 ശതമാനം ആളുകളും ഏതെങ്കിലുമൊക്കെ സ്‌പോർട്ട്‌സിൽ പങ്കെടുത്തിട്ടുണ്ട്. പട്ടികയിൽ കൊച്ചിക്ക് ആറാം സ്ഥാനം. 

18നും 40നും മധ്യേ പ്രായമുള്ള 3924 ആളുകളാണ് സർവേയിൽ പ്രതികരിച്ചത്. ബാംഗളൂർ, മുംബൈ, ഡൽഹി, ഹൈദരാബാദ്, ചെന്നൈ, പൂനെ, കൊൽക്കത്ത, കൊച്ചി, ഗാസിയാബാദ്, ഗോവ, ഗുരുഗ്രാം, ജയ്പുർ, ലക്‌നൗ, ലുഥിയാന, പാറ്റ്‌ന, റായ്പുർ തുടങ്ങിയ നഗരങ്ങളിലായിരുന്നു സർവേ.

Read More : Fitness Tips