വ്യായാമമില്ലാതെ വണ്ണം കുറയ്ക്കണോ; ഇതാ ഒരു എളുപ്പവഴി

മേലനങ്ങാതെ വണ്ണം കുറയ്ക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വ്യായാമം ചെയ്യാന്‍ മടിയാണ് താനും എന്നാല്‍ വണ്ണം കുറയ്ക്കുകയും വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. എങ്ങനെയെന്നോ ?  Functional imagery training (FIT) എന്ന വിദ്യ വഴി.

Multi-sensory imagery ഉപയോഗിച്ചു നിങ്ങളുടെ ശരീരവടിവിനെ കാത്തുസൂക്ഷിക്കുന്ന വിദ്യയാണ് ഇത്. ബോഡി മാസ് ഇൻഡക്സ് 25 എങ്കിലുമുള്ള 141 പേരില്‍ നടത്തിയ ഒരു പഠനത്തിൽ  ഈ ടെക്നിക്ക് ഫലപ്രദമാണെന്നു കണ്ടെത്തി. ഇതിനായി ഇവരെ രണ്ടു ഗ്രൂപ്പായി തിരിച്ചു. ആദ്യ ഗ്രൂപ്പില്‍  

55 പേരെയും രണ്ടാം ഗ്രൂപ്പില്‍ 59 പേരെയും ഉള്‍പ്പെടുത്തി. ആദ്യ ഗ്രൂപ്പുകാരെ Motivational interviewing therapy (MI) സെക്ഷനില്‍ പങ്കെടുപ്പിച്ചു. ഇതില്‍ അവര്‍ എന്തിനു വേണ്ടിയാണ് ഒരു മാറ്റം ആഗ്രഹിക്കുന്നതെന്നും എങ്ങനെയാണ് മാറേണ്ടതെന്നും വ്യക്തമാക്കി. രണ്ടാം ഗ്രൂപ്പുകാരെ Functional imagery training യുടെ രണ്ടു സെക്ഷനുകളില്‍ പങ്കെടുപ്പിച്ചു. തുടര്‍ന്ന് അടുത്ത ആറുമാസക്കാലം ഇവര്‍ക്ക് പല സെക്ഷനുകളായി ട്രെയിനിUd നല്‍കിയിരുന്നു. ഈ തെറപ്പി വഴി ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക്  തങ്ങള്‍ക്ക് ഭാരം കുറഞ്ഞാല്‍ ഉണ്ടാകുന്ന മാറ്റങ്ങളെ വിഷ്വലയിസ് ചെയ്തു കാണിച്ചു. ഇത് അവര്‍ക്ക് വലിയ പ്രചോദമായി.  

FIT intervention പങ്കെടുത്ത ആളുകള്‍ 4.11 കിലോ വരെ ആറു മാസം  കൊണ്ട് കുറച്ചു. ഭാരം കുറയ്ക്കാന്‍ ആഹാരനിയന്ത്രണവും വ്യായാമവും ആവശ്യമാണെന്നു നമുക്കറിയാം എന്നാല്‍ ചിലപ്പോള്‍ ഒരു പ്രചോദനം കൊണ്ടു തന്നെ വലിയ മാറ്റങ്ങള്‍ ഉണ്ടാകാമെന്ന് ഈ ടെക്നിക് വഴി സ്ഥാപിച്ചെടുക്കുന്നു ഗവേഷകര്‍.