ഗ്രീൻടീ ശരീരഭാരം കുറയ്ക്കുമോ?

ഗ്രീൻ ടീ, കറ്റാർവാഴ ജ്യൂസ് തുടങ്ങിയ ആന്റി ഓക്സിഡന്റുകൾ ഭാരം കുറയാൻ സഹായിക്കുമെന്ന് പൊതുവേ പറയാറുണ്ട്. ഇവ എങ്ങനെയാണ് ശരീരഭാരം കുറയ്ക്കുന്നതെന്ന് അറിയേണ്ടേ...

ആന്റി ഓക്സിഡന്റ്സിന്റെ ഒരു ഭണ്ഡാരമാണു ഗ്രീൻ ടീ. ഗ്രീൻ ടീയിലെ കഫീൻ, കാറ്റെച്ചിൻ, തിയാനിൻ എന്നീ മൂന്നു ഘടകങ്ങൾ ഭാരനഷ്ടവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗ്രീൻ ടീയിലെ കഫീൻ മെറ്റബോളിസം വർധിപ്പിച്ച് ഉപാപചയപ്രവർത്തനത്തോടു സമാനമായ തെർമോജെനസിസ് സംജാതമാക്കുന്നു. അങ്ങനെ കൊഴുപ്പ് എരിഞ്ഞുതീരുന്നു.

അമിതവണ്ണത്തിനെതിരായി പ്രവർത്തിക്കുന്ന ഘടകമാണു കാറ്റെച്ചിൻ. ആഹാരത്തിലെ കൊഴുപ്പു വെളിയിൽ കളയാൻ ശരീരത്തെ അതു സഹായിക്കുന്നു. തിയാനിൻ നേരിട്ടു ഭാരക്കുറവിനു സഹായിക്കുന്നില്ല. പക്ഷേ, തിയാനിൻ ഉള്ളിൽ ചെന്നവർ ശാന്തരാകുന്നു. അങ്ങനെ സ്ട്രെസ് കൂടി ആഹാരം കൂടുതൽ കഴിക്കുന്നവർക്ക് ഈ ഘടകം കടിഞ്ഞാണായി വർത്തിക്കുന്നു.

കുടൽ ശുദ്ധീകരിച്ചു വിഷാംശത്തെ പുറന്തള്ളുന്ന ഒന്നാണ് കറ്റാർവാഴ. ഇതു ശരീരത്തിലെ ഊർജത്തിന്റെ തോതുകൂട്ടി ഭാരക്കുറവിനു സഹായിക്കുന്നു.