Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹെയർ ട്രാൻസ്പ്ലാന്റേഷൻ എങ്ങനെ?

hair-transplant

ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യുന്നത് നല്ല പരിശീലനം ലഭിച്ച സർട്ടിഫൈഡ് ഡോക്ടർമാരുടെ അടുത്തു നിന്നാകണം. ട്രാൻസ്പ്ലാന്റ് ചെയ്യുന്നതിനു മുമ്പും ശേഷവും ആ വ്യക്തി ചെയ്തിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. മദ്യപാനശീലം ഉള്ളവരാണെങ്കിൽ ട്രാൻസ്പ്ലാന്റ് ചെയ്യുന്നതിനു രണ്ടു ദിവസം മുന്നേ മദ്യം നിർത്തണം. ട്രാൻസ്പ്ലാന്റ് ചെയ്യുന്ന ദിവസം രാവിലേ ചായയോ കോഫിയോ കുടിക്കാൻ പാടില്ല. ഏതെങ്കിലും രീതിയിലുള്ള മരുന്നുകൾ സ്ഥിരമായി കഴിച്ചുകൊണ്ടിരിക്കുന്നവരാണെങ്കിൽ ചിലപ്പോൾ അതു നിർത്തേണ്ടിയും വരും. ഡിഎച്ച്ഐക്കു മുന്‍പ് നിർബന്ധമായും ചെയ്തിരിക്കേണ്ട ചില ടെസ്റ്റുകളുമുണ്ട്. 

ലോക്കൽ അനസ്തേഷ്യയിലാണ് ട്രാൻസ്പ്ലാന്റേഷൻ ചെയ്യുന്നത്. അലോപേഷ്യ ടെസ്റ്റ് നടത്തി മുടിയുടെ അളവ് എടുത്തിട്ടാണ് എങ്ങനെ പ്ലാന്റ് ചെയ്യണം എന്നു തീരുമാനിക്കുക. യാതൊരുവിധ പാർശ്വഫലങ്ങളുമുണ്ടാകില്ല എന്നതുതന്നെയാണ് ഇതിന്റെ പ്രത്യേകത. യാതൊരു റെസ്റ്റും എടുക്കേണ്ട സാഹചര്യം വരുന്നില്ല. അടുത്ത ദിവസം മുതൽ ഓഫീസിലോ മറ്റു ജോലികൾക്കോ ഒക്കെ പോകാനും സാധിക്കും. 

ഓരോ വ്യക്തിയുടെയും മുഖത്തിന്റെ ഘടന അനുസരിച്ചാകും എങ്ങനെയാണ് ഇംപ്ലാന്റ് ചെയ്യേണ്ടത് എന്നതിന്റെ രൂപരേഖ തയാറാക്കുക. നീളത്തിലുള്ള മുഖം, വട്ടമുഖം എന്നിവ ഇതിന് ആസ്പദമായിരിക്കും. എത്ര എണ്ണം മുടിയാണ് വച്ചു പിടിപ്പിക്കുന്നത് എന്നതനുസരിച്ചായിരിക്കും ഇതിന്റെ സമയദൈർഘ്യം തീരുമാനിക്കപ്പെടുക. എന്തായാലും ഒരുദിവസം വേണ്ടിവരുമെന്നു സാരം. 

യാതൊരുവിധ പാർശ്വഫലങ്ങളുമില്ലാത്തതിനാൽതന്നെ ട്രാൻസ്പ്ലാന്റ് കഴിഞ്ഞുള്ള അടുത്ത നിമിഷം മുതൽതന്നെ ആ വ്യക്തിക്ക് സാധാരണ ജീവിത്തതിലേക്കു മടങ്ങാനും സാധിക്കും. തല കീറുന്നു, സർജറി ചെയ്യുന്നു തുടങ്ങിയ ട്രാൻസ്പ്ലാന്റേഷനെക്കുറിച്ചുള്ള മിഥ്യാധാരണകൾ ഇപ്പോഴും പലർക്കുമിടയിലുണ്ട്. എന്നാൽ ഇവിടെ അങ്ങനെയൊന്നും സംഭവിക്കുന്നില്ല. മാത്രമല്ല ഇതൊരു വേദനാരഹിത പ്രക്രിയയുമാണ്. 

കഷണ്ടി കയറിയത് ഓർത്ത് വിഷമിക്കുന്ന ആളാണോ നിങ്ങൾ? എങ്കിൽ ഇന്നുതന്നെ ഡിഎച്ച്ഐക്കു റെഡിയായിക്കൊള്ളു. എന്നിട്ടു കഷണ്ടിയോട് ഒരു ഗുഡ്ബൈ അടിച്ചോളൂ.

Read More : മുടിയഴക് വിരിയാൻ