വ്യാജ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ ഡോ. വി.പി.ഗംഗാധരൻ പരാതി നൽകി

സമൂഹമാധ്യമങ്ങളിൽ തന്റെപേരിൽ പ്രചരിക്കുന്ന വ്യാജസന്ദേശത്തിനെതിരെ കാൻസർ രോഗ വിദഗ്ധൻ ഡോക്ടർ വി.പി.ഗംഗാധരൻ പൊലീസിൽ പരാതി നൽകി.  കാൻസർ പ്രതിരോധത്തിനുള്ള നിർദേശങ്ങൾ എന്ന പേരിൽ വി.പി.ഗംഗാധരന്റെ ചിത്രംവെച്ച് വ്യാജ സന്ദേശം സൃഷ്ടിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി.  കാൻസർ രോഗ വിദഗ്ധൻ ഡോ.വി.പി.ഗംഗാധരന്റേതായി വാട്സാപ്, ഫെയ്സ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത് 

ഡോ.വി.പി.ഗംഗാധരന്റേതായി വാട്സാപ്, ഫെയ്സ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ സന്ദേശം

കാൻസറിനെ പ്രതിരോധിക്കാനുള്ള മൂന്ന് മാർഗങ്ങളാണ് സന്ദേശത്തിന്റെ ഉള്ളടക്കം. വ്യാജപ്രചാരണം സുഹൃത്തുക്കള്‍ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് ഡോക്ടർ പൊലിസിൽ പരാതി നൽകിയത്. ഇത്തരം വ്യാജ സന്ദേശങ്ങളിൽ ആരും വീണുപോകരുതെന്നും ഡോ.വി.പി.ഗംഗാധരൻ മുന്നറിയിപ്പ് നൽകുന്നു.ഡോ.വി.പി.ഗംഗാധരന്റെ പരാതിയിൽ കൊച്ചി സിറ്റി പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.