Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇയർ ഫോണിൽ പാട്ടുകേൾക്കുന്നവരുടെ ശ്രദ്ധയ്ക്ക്...

earphone

തുടർച്ചയായി ഇയർഫോണിൽ പാട്ടു കേൾക്കുന്ന ശീലമുള്ളവർ 10 മിനിട്ടു പാട്ടു കേട്ട ശേഷം അഞ്ചു മിനിട്ടെങ്കിലും ചെവിക്കു വിശ്രമം നൽകണമെന്നു ഡോക്‌ടർമാർ. ഇയർഫോൺ വയ്‌ക്കാതെ പാട്ടു കേൾക്കുന്നതാണ് ഏറ്റവും നല്ലത്. അല്ലെങ്കിൽ ക്രമേണ കേൾവിശക്‌തിയെ ബാധിക്കുമെന്ന് ഉറപ്പെന്ന് ഡോക്‌ടർമാർ 

അമിതശബ്‌ദം രക്‌തക്കുഴലുകളെ ചുരുക്കി രക്‌തസമ്മർദം വർധിപ്പിക്കും. ഉച്ചഭാഷിണിയുടെ അടുത്തു നിൽക്കുമ്പോൾ രക്‌തസമ്മർദം വർധിക്കും. ചെവിക്കുള്ളിലെ ഫ്ലൂയിഡിന്റെ പ്രഷർ കൂടുന്ന മെനിയേഴ്‌സ് സിൻഡ്രോം ഉള്ളവർക്കു തലചുറ്റൽ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. 

ഗർഭിണികളിൽ രക്‌തക്കുഴൽ ചുരുങ്ങുന്നതു ഗർഭസ്‌ഥശിശുവിന്റെ വളർച്ചയെ ബാധിക്കും. അമിതശബ്‌ദം ശരീരത്തിലെ അസിഡിറ്റി വർധിപ്പിക്കും. പ്രമേഹ രോഗികൾ അമിതശബ്‌ദം കേട്ടാൽ രക്‌തത്തിലെ പഞ്ചസാരയുടെ അളവു വർധിക്കും. അമിതശബ്‌ദം മൂലം ഏകാഗ്രത കുറയും. കുട്ടികളെയാണ് ഇതു കൂടുതൽ ബാധിക്കുക. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നാഷനൽ ഇനിഷ്യേറ്റിവ് ഫോർ സേഫ് സൗണ്ടിലെ(ഐഎംഎ നിസ്) വിദഗ്‌ധ ഡോക്‌ടർമാരുടേതാണ് ഈ മുന്നറിയിപ്പുകൾ.