Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറുപ്പത്തിലെ മുടിനരയും പരിഹാരവും

grey-hair

വളരെയധികം വിഷമത്തോടെയാണ് ഞാനിതെഴുതുന്നത്. മുപ്പതു വയസ്സുള്ള എനിക്ക് പത്താമത്തെ വയസ്സു തൊട്ട് മുടി നരച്ചു തുടങ്ങി. ഇതുകൊണ്ട് എനിക്കു വരുന്ന വിവാഹാലോ ചനകൾ എല്ലാം മുടങ്ങുകയായിരുന്നു. എങ്കിലും പതിനെട്ടാമ ത്തെ വയസ്സിൽ എന്റെ പ്രശ്നം അറിയാവുന്ന ഒരാൾ എന്നെ വിവാഹം കഴിച്ചു. ഇപ്പോൾ ഞങ്ങൾക്കു പത്തു വയസ്സുള്ള ഒരു മകളുണ്ട്. അവൾക്കും എന്റെ പ്രശ്നം തുടങ്ങിയിരിക്കുക യാണ്. ഞങ്ങൾ ആകെ വിഷമത്തിലാണ്. ശരീരത്തിൽ എന്തിന്റെ കുറവുകൊണ്ടാണ് മുടി നരയ്ക്കുന്നത്? ഞാൻ ചെറുപ്പത്തിൽ ഒരുപാട് മരുന്നുകളും എണ്ണകളും തേച്ചുനോക്കിയതാണ്. ഒന്നിനും ഒരു ഗുണവും കിട്ടിയില്ല. ഡോക്ടർ ഇതിനൊരു പരിഹാരം പറഞ്ഞുതരണം – ഞങ്ങളെ സഹായിക്കണം. – എംഎസ് മലപ്പുറം.

ഉത്തരം: മനുഷ്യൻ വസ്ത്രം ധരിച്ചു തുടങ്ങിയതോടെ രോമവളർച്ച യുടെ പ്രശ്നം കുറഞ്ഞു തുടങ്ങി. ഗർഭപാത്രത്തിൽവച്ചു കുട്ടിയുടെ രോമവളർച്ച മൂന്നാം മാസത്തിൽ തുടങ്ങുന്നു. കേശാലങ്കാരം ഇന്ന് ഒരു കലയായിത്തീർന്നിരിക്കുകയാണ്. അതിനായി മനുഷ്യർ സമയവും പണവും നിർലോഭം ചെലവഴിക്കുന്നു. മുടി ചായം പുരട്ടി പല നിറത്തിലാക്കുന്നതും ഇന്നു പരിഷ്കാരത്തിന്റെ മാനദണ്ഡമായി കണക്കാക്കുന്നു. വിദേശങ്ങളിൽ ചെറുപ്പക്കാർ പച്ച, ചുവപ്പ്, നീല മുതലായ നിറങ്ങളിൽ മുടിയിൽ ചായം പുരട്ടി നടക്കുന്നതു കാണാറുണ്ട്. 

സ്ത്രീകളുടെ പ്രശ്നം രോമക്കൂടുതലും പുരുഷന്മാരുടേത് രോമമില്ലായ്മയുമാണ്. മുടി ഒരു മാസം ഒന്നുരണ്ടു സെന്റിമീറ്റർ നീളം വളരുന്നുണ്ട്. ചർമത്തിന്റെ രോമകൂപത്തിൽനിന്നാണു പുറത്തേക്കു വളർന്നുവരുന്നത്. മറ്റ് അവയവങ്ങളിലെ കോശ വളർച്ചയേക്കാൾ വളരെ വേഗത്തിലാണു രോമം വളരുന്നത്. ഏകദേശം പൂർണാംശവും മാംസ്യാംശമാണ് ഉൾക്കൊണ്ടിരി ക്കുന്നത്. വളർച്ചയിൽ ആഴത്തിൽനിന്നു വരുന്ന മെലനിൻ ആണ് മുടിക്കു കറുപ്പുനിറം കൊടുക്കുന്നത്. പല ഭാഗങ്ങളി ലെയും രോമവളർച്ച പല വേഗത്തിലാണ് നടപ്പാകുന്നത്.

കൗമാരപ്രായം മുതൽ പുരുഷഹോർമോണുകളാണ് സ്ത്രീ കളിലും ചില ഭാഗങ്ങളിൽ രോമവളർച്ചയ്ക്കു പ്രേരകമാകു ന്നത്. ഏകദേശം ഒരു ലക്ഷം മുടിയുള്ളതിൽ ഓരോന്നും രണ്ടു വർഷം മുതൽ ആറു വർഷം കഴിയുമ്പോഴേക്കും പൊഴിയും. വിശ്രമശേഷം വീണ്ടും വളരും. അതിനാൽ ദിവസേന ഇരുപതു മുതൽ നൂറു മുടി വരെ പൊഴിയുന്നതു സ്വാഭാവികമാണ്. മാനസികവും ശാരീരിക രോഗസംബന്ധവുമായ ചുറ്റുപാടിലും പ്രസവാനന്തരവും മറ്റും മുടി കൂടുതൽ പൊഴിഞ്ഞേക്കാം. വിശ്രമത്തിലിരിക്കുന്ന മുടിയായിരിക്കും വളരുന്നത്. പുതിയ രോമകൂപങ്ങൾ സൃഷ്ടിക്കപ്പെടാറില്ല. 

നരയുടെ കാരണമായി പറയാവുന്നത് രോമകൂപഭാഗത്ത് മെല നിൻ എന്ന പദാർഥം വേണ്ടത്ര സൃഷ്ടിക്കപ്പെടാത്തതാണ്.  രോമത്തിനു മറ്റു തകരാറുകളൊന്നുംതന്നെ കാണാറില്ല. പാരമ്പര്യ ജനിതക കാരണങ്ങളിൽ കൂടിയാണ് ഇതു സംഭവിക്കുന്നത്. ശരീരമാകെയുള്ള വെളുപ്പുദീനത്തിലും (ആൽബിനിസം) ഇതു സംഭവിക്കാം.‌ മുപ്പതു വയസ്സിനടുത്തു നര തുടങ്ങുന്നെങ്കിൽ പ്രായം കൂടു ന്നതിന്റെ ഭാഗമായി കണക്കാക്കാം. സാധാരണ ഇതു ചെവി ക്കു മുകളിലുള്ള രോമങ്ങളെയാണു ബാധിച്ചുതുടങ്ങുന്നത്. പനി, ദഹനക്കേട്, പിത്തം, ആഹാരക്കുറവ് എല്ലാം താൽക്കാ ലിക കാരണമാകാം. വട്ടത്തിൽ മുടി പോയവരുടെ മുടി വീണ്ടും വരുമ്പോൾ ചിലപ്പോൾ നരച്ചായിരിക്കും വളരുന്നത്. നര ഒരു പ്രത്യേകതയായി കരുതിയാൽ മതി. അതൊരു രോഗമല്ല. അതിനെപ്പറ്റി ഒരുപാട് ആകുലപ്പെടേണ്ടതില്ല.