Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിഒപിഡി: ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

926566576

ഇന്നു  ലോക സിഒപിഡി ദിനം. COPD അഥവാ Chronic Obstructive Pulmonary Disease എന്നത് ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗമാണ്. ശ്വാസനാളികളിലേക്കുള്ള വായുസഞ്ചാരം തടസ്സപ്പെടുന്ന രോഗങ്ങളിൽ വിട്ടുമാറാത്തതും ദീർഘകാലം നീണ്ടുനിൽക്കുന്നതുമായ ഒരു രോഗാവസ്ഥയാണിത്. 

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ചു ലോകത്ത് 210 ദശലക്ഷം സിഒപിഡി രോഗികളുണ്ട്. 2030 ഓടെ ലോകത്ത് മരണകാരണങ്ങളിൽ മൂന്നാം സ്ഥാനത്ത് ഇത് എത്തുമെന്നാണ് കണക്കുകൾ. Never Too Early, Never too Late എന്നതാണ് ഈ വർഷത്തെ സിഒപിഡി ഡേയുടെ തീം.

വിട്ടുമാറാത്തതും കാലക്രമേണ വർധിക്കുന്നതുമായ ശ്വാസംമുട്ടൽ, കഫക്കെട്ട്, ചുമ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ലക്ഷണങ്ങൾ വച്ച് ആസ്മയാണെന്ന് തെറ്റിദ്ധരിക്കാനുള്ള സാധ്യതയുമുണ്ട്. അതിനാൽ ശ്വാസകോശത്തിന്റെ പ്രാപ്തി പരിശോധിക്കുന്ന പൾമണറി ഫങ്ഷൻ ടെസ്റ്റ് (പിഎഫ്ടി) നടത്തി സിഒപിഡി ആണോയെന്ന് ഉറപ്പിക്കാം. പുക, വാതകങ്ങൾ, പൊടിപടലങ്ങൾ, പുകവലി, അന്തരീക്ഷമലിനീകരണം തുടങ്ങിയവ ഈ രോഗത്തിനു കാരണമാകുന്നു. 

ശ്വാസനാളികളിൽ വികാസം ഉണ്ടാക്കുന്ന ഇൻഹേലർ മരുന്നുകളാണ് പ്രധാന ചികിത്സാരീതി. പാർശ്വഫലങ്ങൾ കുറഞ്ഞതും ദീർഘകാലം ഉപയോഗിക്കാവുന്നതുമാണ് ഇവ. ഇടയ്ക്കിടെ ഉണ്ടാകുന്ന അണുബാധയാണ് രോഗത്തിന്റെ കാഠിന്യം കൂട്ടുന്നത്. അതിനാൽ ലക്ഷണങ്ങൾ കാണുമ്പോൾതന്നെ ചികിൽസ തേടുക.