Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരുമില്ലെന്ന പേടി വേണ്ട, ആരോഗ്യം നോക്കാൻ കാൻകെയർ ഉണ്ട്

cancare1

തോമസ്– ഗ്രേസി ദമ്പതികൾ ഒറ്റയ്ക്കാണ് താമസം, തോമസിന് 82 വയസ്സ്. ശ്വാസകോശത്തെ ബാധിച്ച അർബുദം ഇപ്പോൾ തലച്ചോറിനെയും ബാധിച്ചിരിക്കുന്നു. ഗ്രേസി ഒരു ഹൃദ്രോഗിയും. വിദേശത്തുള്ള മക്കൾക്കാകട്ടെ, അച്ഛന്റെയും അമ്മയുടെയും കാര്യത്തിൽ സങ്കടമുണ്ടെങ്കിലും അവിടുത്തെ മികച്ച ജോലി ഉപേക്ഷിച്ച് നാട്ടിലേക്കു പോരുന്നതിനെക്കുറിച്ച് ചിന്തിക്കാനും കഴിയുന്നില്ല. അച്ഛന്റെയും അമ്മയുടെയും പരിചരണത്തിന് വിശ്വസ്തരായവരുടെ അന്വേഷണം ചെന്നവസാനിച്ചത് കാൻകെയർ എന്ന ഗൃഹാധിഷ്ഠിത ആരോഗ്യപരിപാലന കേന്ദ്രത്തെക്കുറിച്ച് അറിയുന്നത്. ഇപ്പോഴാകട്ടെ മക്കളും ഹാപ്പി, അതിനെക്കാൾ ഹാപ്പിയിൽ തോമസും ഗ്രേസിയും.

എന്താണ് കാൻകെയർ?

ഒറ്റപ്പെട്ടു കഴിയുന്നവർക്കും ദിനംപ്രതി ആശുപത്രിയിൽ പോകാൻ കഴിയാത്തവർക്കും ഒരു കൈത്താങ്ങ് എന്ന നിലയിൽ ആരംഭിച്ചതാണ് കാൻകെയർ(cancare). കാൻസർ സ്പെഷ്യലിസ്റ്റ് ആയ ഡോ. ബോബി സാറ ആണ് ഈ സംരഭത്തിന്റെ സ്ഥാപക. റേഡിയോതെറാപ്പിയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം കൊച്ചി അമൃത ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിൽ ജോലി നോക്കി വരികയായിരുന്നു ഡോ. ബോബിസാറ. മൂന്നു പേരടങ്ങുന്ന ഒരു നഴ്സിങ് സംഘവും ഡോക്ടറോടാപ്പം സജ്ജരാണ്. ഭവനങ്ങൾ സന്ദർശിക്കുന്ന കാൻകെയർ ടീം, ആവശ്യമായ ശുശ്രൂഷകൾ രോഗികൾക്ക് ലഭ്യമാക്കുന്നതിനൊപ്പം രോഗനിർണയത്തിനു വേണ്ടി വരുന്ന രക്തസാംപിൾ എടുക്കുകയും ആവശ്യമായ മരുന്നുകൾ വീട്ടിൽ ലഭ്യമാക്കുകയും ചെയ്യും. We can care എന്നതിന്റെ ചുരുക്കമായാണ് Cancare എന്ന പേര് രൂപപ്പെട്ടത്.

bobby ഡോ. ബോബി സാറ

തുടങ്ങി ആറ് മാസത്തിനുള്ളിൽ ഏതാണ്ട ് 70 പേർ ഇതിൽ അംഗങ്ങളായി. രോഗ വിവരങ്ങൾ അകലെ ആയിരിക്കുന്ന കുടുംബാംഗങ്ങളെ പതിവായി ഇമെയിൽ വഴി അറിയിക്കുന്നു. രോഗിയുടെ നിലയും ചികിത്സയുടെ പുരോഗതിയും മറ്റും സമയാസമയം ബോധ്യപ്പെടുവാൻ ഇത് സഹായകമാകുന്നു. കുടുംബവുമായി ഒരു നല്ല ബന്ധം സ്ഥാപിക്കുക വഴി തങ്ങളുടെ പ്രയപ്പെട്ടവരെ കരുതുവാൻ ഒരാളുണ്ട ് എന്ന ഉറപ്പാണ് അവർക്ക് ലഭിക്കുന്നതെന്ന് ഡോ. ബോബിസാറ പറഞ്ഞു. സന്ദർശനങ്ങൾ ആവശ്യാനുസരണമാണ് ക്രമീകരിക്കപ്പെടുന്നത്; ചിലർക്ക് ആഴ്ചയിലൊരിക്കൽ ചിലർക്ക് മാസത്തിൽ മറ്റു ചിലർക്ക് ചില മാസങ്ങൾ കൂടുമ്പോൾ.

ഡോക്ടറുടെ സന്ദർശനം കൂടാതെ, അടിസ്ഥാനപരമായ ലാബ് പരിശോധനകളും, വീൽ ചെയർ, എയർബെഡ് തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങളും ആവശ്യാനുസരണം വീടുകളിൽ എത്തിച്ചു കൊടുക്കുക്കും. ചുരുക്കിപ്പറഞ്ഞാൽ ഒരു ആശുപത്രിയുടെ സൗകര്യങ്ങൾ സ്വന്തം ഭവനത്തിൽ തന്നെ. കുത്തിവെയ്പ്പുകൾ, നെബുലൈസേഷൻ, കറ്റീത്തറൈസേഷൻ മുതലായ നഴ്സിങ്ങ് സേവനങ്ങളും ആവശ്യനുസരണം ലഭ്യമാക്കുന്നു.

cancare-team കാന്‍കെയര്‍ മെഡിക്കല്‍ ടീം

എന്നാൽ എല്ലാ അവസ്ഥയിലും വീട്ടിൽ ചികിത്സിക്കുക സാധ്യമല്ല, അണുബാധ, ഒടിവ് മുതലായ അവസ്ഥകളിൽ ആശുപത്രിയിൽ കൊണ്ടു പോകേണ്ടത് ആവശ്യമാണ്. അത്തരം അവസരങ്ങളിൽ രോഗിക്ക് സൗകര്യം പോലെ ഒരു ആശുപത്രി തിരഞ്ഞെടുക്കാം, കാൻകെയർ ഒരു ആശുപത്രിയുമായും ചേർന്നല്ല പ്രവർത്തിക്കുന്നത്.

വാർധക്യത്തിൽ കാണുന്ന ഡിമൻഷ്യ, ഏകാന്തത കൊണ്ടുള്ള ഡിപ്രഷൻ എന്നിവ അകറ്റി നിർത്താൻ സഹായിക്കുന്ന പ്രവർത്തനമണ്ഡലങ്ങൾ കണ്ടുപിടിക്കാനുള്ള ആലോചനയിലാണ് ഇപ്പോൾ കാൻകെയർ. ഇതിനായി വിവിധ സന്നദ്ധ സംഘടനകളെ സമീപിച്ച് അത്തരക്കാർക്കായി പ്രോഗ്രാമുകൾ ചെയ്യാനും പദ്ധതിയുള്ളതായി ഡോ.ബോബി സാറ പറഞ്ഞു.