രാജഗിരി ആശുപത്രിക്ക് അന്താരാഷ്ട്ര ജെസിഐ അംഗീകാരം

ഗുണനിലവാരത്തിനുള്ള ജോയ്ന്റ് കമ്മീഷൻ ഇന്റർനാഷണലിന്റെ അന്താരാഷ്ട്ര അംഗീകാരം രാജിഗിരി ആശുപത്രിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിളളി CMI ജെ. സി. ഐ. പ്രസിഡന്റും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ പോല വിൽസനിൽ നിന്ന് ഏറ്റുവാങ്ങുന്നു

അന്തരാഷ്ട്ര തലത്തിൽ ആശുപത്രികളുടെ പ്രവർത്തന മികവിന് നൽകി വരുന്ന പരമോന്നത ബഹുമതിയായ ജോയ്ന്റ് കമ്മീഷൻ ഇന്റർനാഷണൽ അംഗീകാരം രാജഗിരി ആശുപത്രിക്ക് ലഭിച്ചു. ജോയ്ന്റ് കമ്മീഷൻ ഇന്റർനാഷണലിന്റെ ആസ്ഥാനമായ അമേരിക്കയിലെ ഷിക്കാഗോയിൽ വച്ച് കഴിഞ്ഞ ആഴ്ചയാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. രാജിഗിരി ആശുപത്രിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിളളി CMI അംഗീകാരം ജോയ്ന്റ് കമ്മീഷൻ ഇന്റർനാഷണലിന്റെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ പോല വിൽസനിൽ നിന്ന് ഏറ്റുവാങ്ങി.

രോഗികൾക്ക് ആശുപത്രികൾ നൽകുന്ന സുരക്ഷിതത്വവും ഫലപ്രദവുമായ പരിചരണം കണക്കിലെടുത്ത് നൽകുന്ന സുവർണ മുദ്രയാണ് ഈ അംഗീകാരം. നവംബർ 21 മുതൽ 25 വരെ രാജഗിരി ആശുപത്രിയിൽ ജോയിന്റ് കമ്മീഷൻ ഇന്റർനാഷണലിന്റെ നിരീക്ഷകർ നേരിട്ടെത്തി നടത്തിയ പരിശോധനകൾക്ക് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ട ായത്.

അന്തരാഷ്ട്ര തലത്തിലെ രോഗികളുടെ സുരക്ഷിതത്തിനു പാലിക്കേണ്ട മാനദണ്ഡങ്ങൾ, പരിശോധനയും ചികിത്സയയും, അനസ്തേഷ്യയും ശസ്ത്രക്രിയകളും, മരുന്നുകൾ കൈകാര്യം ചെയ്യുന്ന രീതി, രോഗികൾക്കും കുടുംബംഗങ്ങൾക്കും ചികിത്സകളെപ്പറ്റി നൽകുന്ന അറിവ്, ഗുണനിലവാരത്തിലുള്ള മികവ്, അണുബാധ പ്രതിരോധവും നിയന്ത്രണവും, ആശുപത്രി നടത്തിപ്പും നേതൃത്വവും, ജീവനക്കാരുടെ വിദ്യാഭ്യാസവും പ്രവർത്തന പരിചയവും, വിവര സാങ്കേതിക വിദ്യ എന്നിങ്ങനെ വിവിധ മേഖലകൾ ഈ കാലയളവിൽ നിരിക്ഷിക്കുകയും വിലയിരുത്തപ്പെടുകയും ചെയ്തു.

വ്യവസ്ഥാനുസാരമായ മികവിലൂടെയും പരിശീലനത്തിലൂടെയും വിവിധ ചികിത്സാ വിഭാഗങ്ങളെ ഉയർന്ന ഗുണനിലവാരത്തിലേക്ക് എത്തിക്കുക എന്നതാണ് ജോയിന്റ് കമ്മീഷൻ ഇന്റർനാഷണൽ അംഗീകാരം കൊണ്ട ് സാധ്യമാകുന്നതെന്നും രോഗികളുടെ സുരക്ഷിതത്തിനും ചികിത്സകളിലെ ഗുണനിലവാരത്തിലും രാജഗിരി ആശുപത്രി പുലർത്തുന്ന പ്രതിബദ്ധതക്കുള്ള അംഗീകാരമാണിതെന്നും ജെ. സി. ഐ. വൈസ് പ്രസിഡന്റ് ഡോ. പോൾ ചാങ്ങ് അമേരിക്കയിൽ നടന്ന പ്രഖ്യാപന വേളയിൽ പറഞ്ഞു. അന്തരാഷ്ട്രതലത്തിൽ ആശുപത്രികളുടെ ഗുണനിലവാരം വിലയിരുത്തുന്ന ജെ. സി. ഐ. പോലെയുള്ള സ്ഥാപനത്തിന്റെ അംഗീകാരം ലഭിക്കുന്നത് രാജഗിരി ആശുപത്രിക്ക് ഏറ്റവും അഭിമാനകരമായ നിമിഷമാണെന്ന് രാജഗിരി ആശുപത്രിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിളളി CMI പറഞ്ഞു. സമൂഹത്തിൽ രോഗികൾക്ക് ലഭിക്കുന്ന ചികിത്സയുടെ നിലവാരം ഉയർത്തുന്നതിനുള്ള നിരന്തരമായ പരിശ്രമം രാജഗിരി ആശുപത്രി ജീവനക്കാർ ഒറ്റക്കെട്ടായി തുടർന്നുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1997 ൽ സ്ഥാപിതമായ ജെ. സി. ഐ. ആഗോളതലത്തിൽ നൂറോളം രാജ്യങ്ങളിൽ ആരോഗ്യ ചികിത്സാരംഗത്ത് ഗുണനിലവാരം ഉയർത്തുന്നതിനുവേണ്ടി പ്രവർത്തിച്ചു വരികയാണ്. 2014 ൽ ആലുവയിൽ സി. എം. ഐ. സഭയുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ച രാജഗിരി ആശുപത്രി ഇതിനോടകം പ്രവർത്തന മികവിനുള്ള ദേശിയ അഗീകാരമായ എൻ. എ. ബി. എച്ചും നേടയിട്ടുണ്ട ്. അന്തരാഷ്ട്ര അംഗീകാരം രാജഗിരി നേടിയതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രോഗികൾക്ക് കൂടി വിദഗ്ദ്ധ ചികിത്സ ലഭിക്കുന്നതിനുള്ള കേന്ദ്രമായി രാജഗിരി ആശുപത്രി മാറും.