പ്രഭാതഭക്ഷണത്തിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ടോ?

പ്ലേറ്റ് നിറയെ എന്തെങ്കിലും വാരിവലിച്ചു കഴിച്ചതുകൊണ്ട് കുട്ടികൾക്ക് ആരോഗ്യമുണ്ടാകുമോ? ഒരിക്കലുമില്ല. ഭക്ഷണങ്ങളുടെ കൃത്യമായ തിരഞ്ഞടുപ്പാണ് പ്രധാനം. പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണോ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്? പ്രോട്ടീനിന്റെ അഭാവം നിങ്ങളെ കാലക്രമത്തിൽ വലിയ രോഗിയാക്കിമാറ്റും. അതുകൊണ്ട് പ്രഭാതഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ അടങ്ങിയിട്ടുണ്ടോ എന്നുറപ്പുവരുത്തുക.  ബ്രേക്ക്ഫാസ്റ്റിനു തിരഞ്ഞെടുക്കാവുന്ന ചില പ്രോട്ടീൻസമ്പുഷ്ട ഭക്ഷണങ്ങൾ ഇതാ

∙ഓട്സ് – ഇത് ഒരു ഉത്തമമായ പ്രോട്ടീൻ കലവറയാണ്. രാവിലെ രണ്ടോ മൂന്നോ സ്പൂൺ ഓട്സ് കുറുക്കി കഴിക്കാൻ മറക്കേണ്ട. 

∙വെണ്ണ– ഒരു സ്പൂൺ വെണ്ണ രാവിലെ കഴിക്കുക. റൊട്ടിയോ മറ്റോ കഴിക്കുമ്പോഴോ സാൻഡ്‍വിച്ചിൽ ഉൾപ്പെടുത്തിയോ വെണ്ണ അകത്താക്കാം

∙വെജിറ്റബിൾ ഓംലറ്റ്– മുട്ട വെറുതെ പൊരിച്ചു കഴിക്കുന്നതിനു പകരം വെജ് ഓംലറ്റ് പരീക്ഷിക്കാം. മുട്ടയടിച്ചു പതിപ്പിച്ചതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളി, കാബേജ്, കാപ്സിക്കം, കാരറ്റ് എന്നിവ ചേർത്ത് ഓംലറ്റ് തയാറാക്കാം

∙ഫ്രൂട്ട് സ്മൂത്തി– മാമ്പഴമോ, പൈനാപ്പിളോ പപ്പായയോ അങ്ങനെ ഏതെങ്കിലും പഴം പാൽ ചേർത്ത് മിതമായ അളവിൽ മധുരം ചേർത്ത് മിക്സിയിലടിച്ച് സ്മൂത്തി തയാറാക്കി നോക്കൂ. കുട്ടികൾക്ക് ഇതുവളരെ പ്രിയങ്കരമായിരിക്കും.

∙ഈത്തപ്പഴം, ബദാം– തലേരാത്രി പാലിൽ ഇട്ടുകുതിർത്തിയ ഈത്തപ്പഴവും ബദാമും കഴിക്കുന്നത് നല്ലതാണ്

∙ഡ്രൈ ഫ്രൂട്ട്സ്– പഴങ്ങൾ കഴിക്കുന്നതുപോലെ തന്നെ പ്രധാനമാണ് ഡ്രൈ ഫ്രൂട്ട്സും. ഉണക്കമുന്തിരി പോലുള്ള പഴങ്ങൾ ദിവസേന ഒരു തുടം വീതം കഴിക്കുക

∙ഗ്രീൻ ടീ– പ്രഭാതഭക്ഷണത്തിനു ശേഷം ഒരു ഗ്രീൻ ടീ കൂടി സേവിച്ചോളൂ. ഗ്രീൻ ടീയ്ക്കു പകരം നാരങ്ങാനീരും ഇഞ്ചിനീരും ചേർത്ത ജിഞ്ചർ ടീയും പരീക്ഷിക്കാം

ഇത്രയും വിഭവങ്ങൾ ദിവസേന പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ കുട്ടികൾക്ക് പ്രോട്ടീനിന്റെ അഭാവം ഉണ്ടാകില്ല.

Read More : Healthy Food