പ്രഭാതഭക്ഷണത്തിൽ കൂൺ ഉൾപ്പെടുത്തിയാൽ ?

നിരവധി പോഷകങ്ങൾ അടങ്ങിയ കൂൺ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുമെന്നു പഠനം. വയറു നിറഞ്ഞു എന്ന തോന്നൽ ഉണ്ടാകുക വഴി അമിതമായി കലോറി അകത്താക്കുന്നതിനെ തടയുകയും ചെയ്യുന്നു. ആപ്പിറ്റൈറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് ഇറച്ചിക്ക് പകരം വയ്ക്കാവുന്ന ഒന്നാണ് കൂൺ എന്നാണ്.

ഇറച്ചിക്ക് പകരം ഭക്ഷണത്തിൽ കൂൺ ഉൾപ്പെടുത്തുന്നത് പോഷകഗുണം നൽകുന്നതോടൊപ്പം തൃപ്തി നൽകുകയും ചെയ്യുമെന്ന് മിനെസോട്ട ഗവേഷകനായ ജോവാൻ സ്ലോവിന്റെ നേതൃത്വത്തിൽ നടത്തിയ പഠനം പറയുന്നു.

കൂണിലും ഇറച്ചിയിലും അടങ്ങിയ മാംസ്യത്തിന്റെ അളവ് താരതമ്യപ്പെടുത്തിയപ്പോൾ രണ്ടിലും കലോറി അടങ്ങിയതായി കണ്ടു. ശരീരഭാരം നിയന്ത്രിക്കാനും സൗഖ്യമേകാനും കൂൺ സഹായിക്കുന്നു.

പഠനത്തിൽ പങ്കെടുത്തവർ പത്തു ദിവസം രണ്ടുനേരം ഇറച്ചിയും കൂണും ഭക്ഷണത്തിൽ ഉൾപ്പെടുത്തി. വൈറ്റ് ബട്ടൺ മഷ്റൂം (226 gm) ഇറച്ചി (28 ഗ്രാം) എന്നിവ കഴിക്കുമ്പോൾ തൃപ്തിയിലുണ്ടാകുന്ന വ്യത്യാസം കണക്കാക്കി.

കൂണും ഇറച്ചിയും ഉപയോഗിച്ചപ്പോൾ വ്യക്തമായ വ്യത്യാസം കണ്ടു. കൂൺ കഴിച്ചപ്പോൾ വിശപ്പ് കുറച്ചു മാത്രം ഉണ്ടായതായും വിശപ്പ് കുറഞ്ഞതായും അനുഭവപ്പെട്ടു. ആരേഗ്യകരമായ ശരീരഭാരം നിലനിർത്താൻ കൂൺ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതു മൂലം സാധിക്കും.

Read More : Healthy Food, Weight loss Tips